Categories: Idukki

ജില്ലയില്‍ ഇന്നലെ 72 പേര്‍ക്ക് കൊറോണ; 85 പേര്‍ക്ക് രോഗമുക്തി

ഇടുക്കി: ജില്ലയില്‍ ഇന്നലെ 72 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധ, ഇതില്‍ 12 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്നലെ ലാബ് അവധിയായതിനാലാണ് കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായത്.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്: അടിമാലി 2, ചക്കുപള്ളം 1, ദേവികുളം 1, ഇടവെട്ടി 4, കഞ്ഞിക്കുഴി 2, കാഞ്ചിയാര്‍ 1, കട്ടപ്പന 6, കൊക്കയാര്‍ 1, കുടയത്തൂര്‍ 3, കുമാരമംഗലം 2, കുമളി 1മാങ്കുളം 1, മുട്ടം 5, നെടുങ്കണ്ടം 2, പള്ളിവാസല്‍ 1, പീരുമേട് 1, രാജകുമാരി 1, ശാന്തന്‍പാറ 7, തൊടുപുഴ 12, ഉപ്പുതറ 1, വണ്ടിപ്പെരിയാര്‍ 15, വാഴത്തോപ്പ് 1, വെള്ളിയാമറ്റം 1.

ഉറവിടം വ്യക്തമല്ലാത്തവര്‍:അടിമാലി സ്വദേശികളായ ദമ്പതികള്‍(37, 32), മാങ്കുളം സ്വദേശിനി(45), കുടയത്തൂര്‍ സ്വദേശി(22), നെടുങ്കണ്ടം സ്വദേശിയായ ഒരു വയസ്സുകാരന്‍, മുതലക്കോടം സ്വദേശിനി(65), രാജകുമാരി സ്വദേശി(43), ലബ്ബക്കട സ്വദേശി(56), കട്ടപ്പന പാറക്കടവ് സ്വദേശി(29), ഉപ്പുതറ സ്വദേശി(47), വണ്ടിപ്പെരിയാര്‍ സ്വദേശിനി(31), വണ്ടിപ്പെരിയാര്‍ സ്വദേശി(36). ചികിത്സയിലായിരുന്ന 85 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതേ സമയം ജില്ലയില്‍ ഇതുവരെ കൊറോണ ബാധിച്ചവര്‍ 5993 ആയി. ഇതില്‍ ഏഴ് പേര്‍ മരിച്ചപ്പോള്‍ 4475 പേര്‍ രോഗമുക്തി നേടി. 1511 പേരാണ് നിലവില്‍ വിവിധ സ്ഥലങ്ങളിലായി ചികിത്സയിലുള്ളത്. ഇന്നലെ 832 സാമ്പിളിന്റെ ഫലം വന്നപ്പോള്‍ ഇനി 802 എണ്ണത്തിന്റെ കൂടി ഫലം ലഭിക്കാനുണ്ട്.

കണ്ടെയിന്‍മെന്റ് സോണ്‍

അടിമാലി ഗ്രാമപഞ്ചായത്ത് 3, 5, 18 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന- (എ) 3-ാം വാര്‍ഡിലെ ഇരുമ്പുപാലം മുതല്‍ മേക്കുന്നേല്‍ പടി, മുത്തിക്കാട്, പ്ലാന്റേഷന്‍, അമ്പലപ്പടി, ചില്ലിത്തോട് ചുറ്റി ഇരുമ്പ്പാലം എത്തിച്ചേരുന്ന റോഡിന് ഉള്‍വശത്തുള്ള ഭാഗങ്ങളും (ബി) 5-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടുവരുന്ന കോതമംഗലം – അടിമാലി റോഡില്‍ ഇരുമ്പുപാലം ടൗണ്‍ മുതല്‍ 14-ാം മൈല്‍ ആലിന്‍ചുവട് വരെയുള്ള റോഡിന് ഇടതുവശത്തുള്ള ഭാഗങ്ങളും (സി) 5-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടുവരുന്ന വൈക്കലാംകണ്ടം – തൈക്കാവും പടി റോഡില്‍ 14-ാം മൈല്‍ മുതല്‍ തൈക്കാവും പടി വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗങ്ങളും (ഡി) 5-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടു വരുന്ന ഇരുമ്പുപാലം ടൗണ്‍ മുതല്‍ ചില്ലിത്തോട് സ്‌കൂള്‍ വരെയുള്ള റോഡിന് വലതുവശത്തുള്ള ഭാഗങ്ങളും (ഇ) 18-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട് വരുന്ന മൂന്നാര്‍ വാലി (സിഎഫ്എല്‍ടിസി അടിമാലി) മുതല്‍ ഇരുമ്പുപാലം, മിനി കോളനി പാലം വഴി ഹസൈനാര്‍ മൈലാടിയുടെ വീട് വരെയുള്ള റോഡിന് ഇടതുവശത്തുള്ള ഭാഗങ്ങളും (എഫ്) 18-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടു വരുന്ന സുകുമാരന്‍ ഇടപ്പറമ്പത്തിന്റെ വീട് മുതല്‍ മെഴുകുംചാ – റെനിപ്പടി റോഡ് വഴി റെനിപ്പടി വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗങ്ങളും (ജി) 18-ാം വാര്‍ഡില്‍ ഉള്‍പ്പെട്ടു വരുന്ന റെനിപ്പടി മുതല്‍ റെനിപ്പടി – മുനിയറച്ചാല്‍ റോഡ് വഴി തങ്കച്ചന്‍ പ്ലാച്ചേരിലിന്റെ വീട് വരെയുള്ള റോഡിന് വലതുവശത്തുള്ള ഭാഗങ്ങളും കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: idukkiCorona