ന്യുദല്‍ഹി: കൊറോണയുടെ പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് 30 ലധികം ആഭ്യന്തര പ്രതിരോധ മരുന്നുകളുടെ വികസനം നടക്കുന്നുണ്ടെന്നും അതില്‍ മൂന്നെണ്ണം ഏറ്റവും പുരോഗമിച്ച ഘട്ടത്തിലാണെന്നും മോദി അറിയിച്ചു.
കുറഞ്ഞചെലവില്‍ ഗുണനിലവാരമുള്ള മരുന്നുകളും പ്രതിരോധകുത്തിവയ്പ്പുകളും വികസിപ്പിക്കുന്നതിനുള്ള കാര്യശേഷി ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള രോഗപ്രതിരോധത്തിനുള്ള പ്രതിരോധകുത്തിവയ്പ്പുകളില് 60%ലേറെയും നിര്‍മ്മിക്കുന്നത് ഇന്ത്യയിലാണ്. വലിയ ജനസംഖ്യയുണ്ടായിട്ടും ഭാരതത്തിലെ കൊറോണ മരണനിരക്ക് കുറവാകാന്‍ കാരണം ജനങ്ങള്‍ നയിക്കുന്നതും ജന പ്രാപ്തിയുള്ളതുമായ സമീപനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും രോഗമുക്തി നിരക്കിലും (88%) മികച്ച പുരോഗതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യമായി അടച്ചിടല്‍ സ്വീകരിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മുഖാവരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച ആദ്യത്തെ രാജ്യങ്ങളില്‍ ഒന്നും നമ്മുടെതാണ്. ഇതിനു സമാനമായി തന്നെ കാര്യക്ഷമമായ സമ്പര്‍ക്കങ്ങള്‍ കണ്ടെത്തുന്നതിനും അതിവേഗ ആന്റിജന്‍ പരിശോധന നടപ്പാക്കുന്നതിനും ഭാരതം തുടക്കം കുറിച്ചുവെന്നും അദ്ദേഹം ഗ്രാന്റ് ചലഞ്ചസ് 2020 വാര്‍ഷികയോഗത്തില്‍ പറഞ്ഞു. ഇന്ത്യയിലുള്ള ശക്തവും ഊര്‍ജ്ജസ്വലവുമായ ശാസ്ത്രീയ സമൂഹവും മികച്ച ശാസ്ത്രീയ സ്ഥാപനങ്ങളുമാണ് ഇന്ത്യയുടെ മഹത്തായ സംഭാവന, പ്രത്യേകിച്ചും കഴിഞ്ഞ കുറേമാസങ്ങളായി മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലെന്ന് അദ്ദേഹം പറഞ്ഞു.
മലിനജല നിര്‍മ്മാര്‍ജ്ജനത്തിനുള്ള മികച്ചമാര്ഗ്ഗങ്ങള്, കുടുതല്‍ ശുചിത്വപരിരക്ഷ തുടങ്ങി മികച്ച ആരോഗ്യപരിരക്ഷ സംവിധാനത്തിനായി വേണ്ട സംഭാവനകള്‍ നല്‍കുന്നതിനായി കഴിഞ്ഞ ആറുവര്‍ഷമായി നടത്തിയ ഇടപെടലുകളും അദ്ദേഹം വ്യക്തമാക്കി. ഈ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍, പാവപ്പെട്ടവര്‍, നിരാലംബര്‍ എന്നിവരെ സഹായിക്കുകയും രോഗങ്ങള്‍ കുറയ്ക്കുന്നതിലും സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: