തിരുവനന്തപുരം: കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ യുഎഇ കോണ്‍സുലേറ്റില്‍ നിരവധി തവണ വന്നിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സരിത്തിന്റെ മൊഴി പുറത്ത്. മകനുമൊത്താണ് കാന്തപുരം കോണ്‍സുലേറ്റില്‍ എത്തിയിരുന്നത്. സംഭാവനയും വന്‍ തോതില്‍ ഖുര്‍ ആന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവര്‍ എത്തിയതെന്നും സരിത്ത് ഇഡിയ്‌ക്ക് നല്‍കിയ മൊഴിയിലുണ്ട്. കുറ്റപത്രത്തിനൊപ്പമുള്ള മൊഴികളുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പ്രളയത്തിന്റെ മറവില്‍ യുഎഇയില്‍ നിന്നും പിരിച്ചെടുത്ത 140 കോടി രൂപയിലേറെയും നല്‍കിയത് മതസ്ഥാപനങ്ങള്‍ക്ക് ആയിരുന്നുവെന്ന ജന്മഭൂമിയുടെ സെപ്റ്റമ്പര്‍ 16 ലെ വാര്‍ത്ത ശരിവെക്കുന്നതാണ് ശരത്തിന്റെ മൊഴി. 40 കോടി നല്‍കിയത് കോഴിക്കോട്ടെ ഒരു മതസ്ഥാപനത്തിനാണെന്നും പണം ലഭിച്ച മതസംഘടനയുടെ പിന്തുണയുള്ളതിനാലാണ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ ജലീലിനെ സംരക്ഷിക്കുന്നതെന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു.
ജന്മഭൂമി നല്‍കിയ സെപ്റ്റംബര്‍ 16ലെ വാര്‍ത്ത
തിരുവനന്തപുരം: പ്രളയത്തിന്റെ മറവില്‍ യുഎഇയില്‍ നിന്നും പിരിച്ചെടുത്ത 140 കോടി രൂപയിലേറെയും നല്‍കിയത് മതസ്ഥാപനങ്ങള്‍ക്ക്. പണം കടത്തിയത് യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍. 40 കോടി നല്‍കിയത്, വിദേശ റിക്രൂട്ട്‌മെന്റുള്ള, കോഴിക്കോട്ടെ ഒരു മതസ്ഥാപനത്തിനും. ഈ സ്ഥാപനം അഞ്ചു കോടിയുടെ കരാര്‍ നല്‍കിയത് ബെംഗളൂരുവിലെ വിവാദ ഐടി കമ്പനിക്ക്.
പ്രളയ സഹായത്തിനായി യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ 140 കോടി രൂപ പിരിച്ചെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തുക സംസ്ഥാനത്തേക്ക് എത്തിക്കാന്‍ കോണ്‍സുലേറ്റിന്റെ ചാരിറ്റി അക്കൗണ്ടും സമാന്തര അക്കൗണ്ടുകളും ഉപയോഗിച്ചു. ഈ തുകയില്‍ നിന്നും നല്ലൊരുശതമാനം എത്തപ്പെട്ടത് ഒരു പ്രത്യേക മതസംഘടനയ്‌ക്ക് കീഴിലുള്ള വിദ്യാഭ്യാസ- ആതുര സേവന സ്ഥാപനങ്ങളിലേക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അതില്‍ 40 കോടി ലഭിച്ച മതസ്ഥാപനത്തിന് മന്ത്രി കെ.ടി. ജലീലുമായി അടുത്ത ബന്ധമുണ്ട്. രാജ്യത്താകമാനം ഈ സ്ഥാപനത്തിന് അനാഥാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഇവര്‍ സൗദിയിലെ എണ്ണപ്പാടങ്ങളിലേക്ക് അടക്കം ജോലിക്ക് ആളെ എത്തിക്കുന്നുവെന്നാണ് വിവരം. ഇവര്‍ക്ക് ജോലിക്ക് ആളെ എത്തിക്കാനുള്ള അനുമതി ഇല്ല. ആറ് മാസത്തെ വിസിറ്റിങ് വിസയുടെ മറവിലാണ് ഇവര്‍ വിദേശത്തേക്ക് ആളെ എത്തിക്കുന്നത്. പ്രതിവര്‍ഷം മൂവായിരത്തോളം പേരെ ഇവര്‍ ഇത്തരത്തില്‍ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള എഫ്‌സിആര്‍ഐ അക്കൗണ്ട് വഴിയും പണം എത്തിയിരുന്നതായി സൂചനയുണ്ട്. ഇവരുടെ എഫ്‌സിആര്‍ഐ അക്കൗണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു. ഈ സമയമാണ് കോണ്‍സുലേറ്റുവഴിയുള്ള പണം കൈമാറിയത്. ഈ തുകകള്‍ എന്തിനൊക്കെ ഉപയോഗിച്ചു, സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും തീവ്രവാദ ബന്ധം ഉണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.
ഈ മതസ്ഥാപനത്തിന് പണം ലഭിച്ചതിന് പിന്നാലെ ബെംഗളൂരു ആസ്ഥാനമായ ഐടി കമ്പനിക്ക് അഞ്ച് കോടി നല്‍കിയതിന്റെ വിവരങ്ങളും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പ്രചാരണം അടക്കമുള്ളവയുടെ മറവിലാണ് അഞ്ച് കോടി നല്‍കിയത്. ഈ സ്ഥാപനത്തിന്റെ ഉടമയ്‌ക്ക് ഭരണതലത്തില്‍ അടുത്ത ബന്ധമാണുള്ളത്.
പണം ലഭിച്ച മതസംഘടനയുടെ പിന്തുണയുള്ളതിനാലാണ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ ജലീലിനെ സംരക്ഷിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ മതസംഘടനയുടെ പിന്തുണ എല്‍ഡിഎഫിന് ലഭിച്ചിരുന്നു. തെരെഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഈ മത സംഘടനയുടെ പിന്തുണയ്‌ക്ക് വേണ്ടിയാണ് ജലീലിന്റെ രാജി ആവശ്യപ്പെടാത്തതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: