തൃശൂര്‍: വ്യാപാരികളില്‍ നിന്ന് ഗുണ്ടാ പിരിവ് നടത്തിയ രണ്ടു പേരെ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കിള്ളന്നൂര്‍ പൂളായ്ക്കല്‍ കൈപ്പുള്ളി വിനയന് (42), വില്ലടം അരിമ്പൂര്‍ വീട്ടില്‍ അശ്വിന് (കൈസര്‍-26) എന്നിവരാണ് അറസ്റ്റിലായത്. മൂന്നു കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ 9,500 രൂപ തട്ടിയെടുത്തത്. വിയ്യൂര്‍ സ്റ്റേഷനിലെ കെ.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍. പൊങ്ങണംകാടില് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
വടിവാളടക്കമുള്ള മാരകായുധങ്ങളുമായി ഓട്ടോറിക്ഷയിലെത്തിയ രണ്ടു പേരും കടയില്‍ കയറി കച്ചവടക്കാരില്‍ നിന്ന് പണം ആവശ്യപ്പെടുകയായിരുന്നു. മീന്‍ കച്ചവടക്കാരനായ ധനുഷിനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി 8,500 രൂപയും പച്ചക്കറി, സ്പെയര്‍പാര്‍ട്സ് കടക്കാരില്‍ നിന്ന് 500 രൂപ വീതവും വാങ്ങിയെന്നാണ് പരാതി. എസ്ഐ ഡി.ശ്രീജിത്ത്, സീനിയര്‍ സിപിഒമാരായ രവികുമാര്‍, സിപിഒമാരായ ബിജുപാല്‍, അമല്‍ദേവ്, ശ്രീജിത് ശ്രീധര്‍, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: