പുനലൂര്‍: അച്ചന്‍കോവില്‍ വനമേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. അച്ചന്‍കോവില്‍ ശാസ്താ പറമ്പില്‍ സുബഗാഭായിയുടെ കൃഷിയിടത്തില്‍ കടന്ന കാട്ടാനകൂട്ടം നൂറുകണക്കിന് വാഴ, റബ്ബര്‍ എന്നിവയാണ് നശിപ്പിച്ചത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നാശം സൃഷ്ടിക്കുന്നത്.
കൃഷിയിടത്തിന് ചുറ്റും കമ്പിവേലി ഇട്ടിരുന്നതും കാട്ടാനകൂട്ടം നശിപ്പിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യമേറുമ്പോഴും സ്ഥലം എംഎല്‍എയും, വനം-വന്യജീവി വകുപ്പ് മന്ത്രിയോ, ഫോറസ്റ്റ് അധികൃതരോ നടപടി കൈക്കൊള്ളുന്നില്ല എന്ന പരാതിയും വ്യാപകമാണ്.
ഒരു മാസം മുന്നെ ആനപ്പെട്ട കോങ്കല്പ്രദേശത്തും കാട്ടാന കൂട്ടമിറങ്ങി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് സൃഷ്ടിച്ചത്. രാത്രി കാലങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായി എത്തുന്നത് എന്നതിനാല്‍ രാത്രിയില്‍ ഭയപ്പാടിലാണ് ഇവിടെയുള്ളവര്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: