ന്യൂദല്‍ഹി: മധ്യപ്രദേശ് വനിതാ മന്ത്രിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരെ ബിഎസ്പി നേതാവ് മായാവതി. കമല്‍നാഥ് മാപ്പു പറയണമെന്നും കോണ്‍ഗ്രസിന് ദളിതര്‍ വോട്ട് ചെയ്യരുതെന്നും മായാവതി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരസ്യമായി മാപ്പു പറയണമെന്നും മായാവതി ട്വീറ്റ് ചെയ്തു.
ബിജെപി എംപി ജോതിരാദിത്യ സിന്ധ്യയും കമല്‍നാഥിനെതിരെ രംഗത്ത് വന്നു. പിന്നാക്ക സമുദായക്കാരിയും പാവപ്പെട്ട കുടുംബത്തില്‍ നിന്നും ഉയര്‍ന്നു വന്ന നേതാവുമായ ഇമ്രതി ദേവിയെ അശ്ലീല ചുവയോടെ ഐറ്റം, ജിലേബി തുടങ്ങിയ വാക്കുകള്‍ പ്രയോഗിച്ച കമല്‍നാഥ് സ്വന്തം മനസികനിലയാണ് പ്രകടിപ്പിച്ചതെന്നും ഇതിന് ദാബ്രയിലെ ജനങ്ങള്‍ ശക്തമായ മറുപടി നല്‍കണമെന്നും സിന്ധ്യ ആവശ്യപ്പെട്ടു. ഗ്വാളിയോര്‍ ജില്ലയിലെ നിയമസഭാ മണ്ഡലമാണ് ദാബ്ര.
നെഹ്റു കുടുംബം സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കമല്‍നാഥിനെതിരെ നടപടി എടുക്കാന്‍ ധൈര്യപ്പെടില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സമാനമായ പ്രസ്താവന മുമ്പൊരിക്കല്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിങ് നടത്തിയപ്പോള്‍ ഒന്നും മിണ്ടാത്തവരാണ് സോണിയ കുടുംബം. അന്നുണ്ടാകാത്ത നടപടി ഇപ്പോഴും പ്രതീക്ഷിക്കുന്നില്ലെന്ന് സ്മൃതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: