കൊച്ചി : ബിജു രമേശ് നട്ടാല്‍ കുരുക്കാത്ത നുണ പറയരുത്. മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ആരോപണം പിന്‍വലിക്കാന്‍ പത്തുകോടി രൂപ വാഗ്ദാനം ചെയ്തത് സത്യമാകാന്‍ ഇടയില്ലെന്ന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മാന്യന്മാരെ അപമാനിക്കരുത്. ബിജുരമേശ് കാശുകാരനാണ്, അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ള ആളാണ് എന്നുകരുതി നട്ടാല്‍ കുരുക്കാത്ത നുണ പറയരുത്. കെ.എം. മാണി ബാറുകാരില്‍ നിന്ന് ഒരു കോടി വാങ്ങിയെന്ന് ബിജു രമേശ് പറഞ്ഞപ്പോള്‍ ജനം വിശ്വസിച്ചു. ആരോപണം പിന്‍വലിക്കുന്നതിനായി ജോസ് കെ. മാണി പത്തുകോടി വാഗ്ദാനം ചെയ്തതായാണ് ഇപ്പോള്‍ പറയുന്നത്. അത് ഒരിക്കലും സത്യമാകാന്‍ ഇടയില്ല. കെ.എം. മാണിയും മകനും പണം വാങ്ങുന്നതല്ലാതെ മറിച്ച് കൊടുത്ത ചരിത്രം കേട്ടിട്ടില്ലെന്നും അഡ്വ.. ജയശങ്കര്‍ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: