കളമശേരി: എറണാകുളം മെഡിക്കല്‍ കോളേജിലെ ഓഫീസറായ ജലജ ദേവി വാട്സാപ്പ് വഴി അയച്ച ഓഡിയോ ക്ലിപ്പ് സത്യവിരുദ്ധമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. ഈ ക്ലിപ്പിന്റെ സൃഷ്ടിയും അത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ ആരെന്നും അവരെ കണ്ടെത്തണമെന്നും മാതൃകാപരമായ നടപടികള്‍ എടുക്കണമെന്നും മേലധികാരികളോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നഴ്സിങ് ഓഫീസറുടെ നിരുത്തരവാദപരമായ പ്രസ്താവനയെ മുന്‍നിര്‍ത്തി ആക്രമിക്കുകയാണ്. ഈ സ്ഥാപനത്തില്‍ 24 മണിക്കൂറും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്മാര്, എക്സ് റേ ടെക്നീഷ്യന്മാര്, ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്, ഫാര്‍മസിസ്റ്റുകള്‍ എന്നിവരുടെ സത്യസന്ധവും തൊഴിലിനോടുള്ള അര്‍പ്പണബോധവും തകരുന്ന രീതിയിലുള്ള കള്ളപ്രചരണം തികച്ചും വേദനാജനകമാണെന്ന് പീറ്റര്‍ വാഴയില്‍ (മെഡിക്കല്‍ സൂപ്രണ്ട് ) ഡോ. വി. സതീഷ് പ്രിന്‍സിപ്പാള്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം ബന്ധുക്കള്‍ ഉന്നയിച്ച വിഷയത്തെക്കുറിച്ചോ പണം തിരികെ കൊടുത്തതിനെ സംബന്ധിച്ചോ വിശദീകരണത്തില്‍ പരാമര്‍ശിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: