ചവറ: ചവറയില്‍ സിപിഎമ്മിലെയും മാണി കോണ്‍ഗ്രസിലെയും നിരവധി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. കൊറ്റംകുളങ്ങര വാര്‍ഡില്‍ നിന്നും പത്ത് കുടുംബങ്ങളാണ് ചേര്‍ന്നത്. സിപിഎമ്മില്‍ നിന്ന് നാലുപേരും മാണികോണ്‍ഗ്രസില്‍ നിന്ന് ഏഴുപേരുമാണ് ദേശീയതയിലേക്ക് എത്തിയത്. ബിജെപി ചവറ വെസ്റ്റ് ഏരിയ അദ്ധ്യക്ഷന്‍ മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ല ട്രഷറര്‍ മന്ദിരം ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചേനങ്കര അജയകുമാര്‍ ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു.
ഇതുവരെയും തങ്ങള്‍ വിശ്വസിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരള ജനതയോട് കാണിക്കുന്നത് കൊടുംപാതകമാണെന്ന് സിപിഎം വിട്ടവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ദേശദ്രോഹപ്രവര്‍ത്തനത്തിന്റെ ക്യാമ്പാണ്. ഇതിനുള്ള കേരള ജനതയുടെ പ്രതികരണം വരും തെരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികളും മനസിലാക്കുമെന്ന് അവര്‍ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സാധാരണ ജനങ്ങള്‍ ആകൃഷ്ടരും തൃപ്തരുമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ദിരം ശ്രീനാഥ് പറഞ്ഞു. വരും ദിനങ്ങളില്‍ ചവറയുടെ പല ഭാഗങ്ങളില്‍ നിന്ന് ഇതര രാഷ്ട്രീയപ്പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല സെക്രട്ടറി വെറ്റമുക്ക് സോമന്, ജില്ല കമ്മിറ്റി അംഗം ഡോ: ശ്രീകുമാര്‍, മുന്‍ ജില്ല സെക്രട്ടറി എം.എസ്. ശ്രീകുമാര്‍, മീഡിയ സെല്‍ കണ്‍വീനര്‍ വിപിന്‍ ആനന്ദ്, സുഭാഷ്, അഖില്‍, ബിനു, ചന്ദ്രന്, രമേശ്, രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: