നായ്ക്കെട്ടി: ഭവന നിര്‍മ്മാണം പാതിവഴയില്‍ കരാറുകാരന് ഉപേക്ഷിച്ചതോടെ വിധവയായ വീട്ടമ്മയും കുടുംബവും കഴിയുന്നത് ഒറ്റമുറിക്കൂരയില്‍. മാതമംഗലം കര്‍ണാള്‍ കോളനിയിലെ ഷീലയും കുടുംബവുമാണ് ഒറ്റമുറിക്കൂരയില്‍ ജീവിതം തള്ളിനീക്കുന്നത്.
നാല് വര്‍ഷം മുമ്പാണ് ഇവര്‍ക്ക് പഞ്ചായത്തില്‍ നിന്നും വീട് അനുവദി്ച്ചത്. ഇതോടെ ഉണ്ടായിരുന്ന പഴയവീട് പൊളിച്ച് പുതിയവീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരന് ലിന്റല്‍ പൊക്കത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തി നിറുത്തി. കഴിഞ്ഞ നാല് വര്‍ഷമായി ഇതേ അവസ്ഥയിലാണ് വീടുള്ളത്. ഇതോടെ ഷീലയും രണ്ട് മക്കളും മരുമകളുമടങ്ങുന്ന കുടുംബം പഴയവീടിന്റെ കട്ടകള്‍ അടുക്കിവെച്ചുണ്ടാക്കിയ ഒറ്റമുറിക്കൂരയിലാണ് കഴിയുന്നത്. ഇവിടെയാണ് ഇവര്‍ ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതും.
കരാറുകാരന് ഇതിനിടെ ഒരു ലക്ഷത്തിനുമുകളില്‍ തുക ഇവരില്‍ നിന്നും കൈപ്പറ്റി. ഇതിനുപുറമെ ഷീല തൊഴിലുറപ്പ് പദ്ധതിക്ക് പോയിലഭിച്ച 16000 രൂപയും കരാറുകാരന് കൈപ്പറ്റിയാതായും ഇവര്‍ ആരോപിക്കുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തുടങ്ങിയ ഷീലയെ കരാറുകാരന് പരാതി നല്കുന്നതില് നിന്നും പിന്തിരിപ്പിച്ചെന്നും കോളനിക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: