ഇടുക്കി: ജില്ലയില്‍ ഇന്നലെ 162 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയുടെ എണ്ണം കൂടിയാണിത്. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 25 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്: അടിമാലി 8, അറക്കുളം 2, ചിന്നക്കനാല്‍ 1, ദേവികുളം 2, ഇടവെട്ടി 12, ഏലപ്പാറ 3, ഇരട്ടയാര്‍ 1, കഞ്ഞികുഴി 3, കരിമണ്ണൂര്‍ 3, കരുണപുരം 12, കട്ടപ്പന 15, കോടിക്കുളം 2, കൊക്കയര്‍ 3, കൊന്നത്തടി 2, കുടയത്തൂര്‍ 1, കുമളി 2, മണക്കാട് 3, മാങ്കുളം 1, മറയൂര്‍ 7, മൂന്നാര്‍ 1, മുട്ടം 11, നെടുങ്കണ്ടം 10, പാമ്പാടുംപാറ 5, പീരുമേട് 1, പെരുവന്താനം 3, ശാന്തന്‍പാറ 1, തൊടുപുഴ 17, ഉടുമ്പന്‍ചോല 12, ഉടുമ്പന്നൂര്‍ 8, വണ്ടിപ്പെരിയാര്‍ 1, വണ്ണപ്പുറം 3, വാത്തികുടി 1, വെള്ളത്തൂവല്‍ 5.
ഉറവിടം വ്യക്തമല്ലാത്തവര്‍: ദേവികുളം സ്വദേശികള്‍(68, 30), കൊന്നത്തടി വിമലാസിറ്റി സ്വദേശി(42),
കൊന്നത്തടി കക്കസിറ്റി സ്വദേശി(58), മറയൂര്‍ സ്വദേശിനികള്‍(45, 29), വെസ്റ്റ് കോടിക്കുളം സ്വദേശി (60), മുട്ടം സ്വദേശി(62), തട്ടക്കുഴ സ്വദേശിനി(68), കരുണാപുരം സ്വദേശിനികള്‍(31, 34), കരുണാപുരം സ്വദേശി(37), കരുണപുരം കൊച്ചറ സ്വദേശിനികള്‍(41, 39), ഉടുമ്പഞ്ചോല സ്വദേശികള്‍(39, 55), കഞ്ഞിക്കുഴി സ്വദേശിനി(31), മണക്കാട് സ്വദേശിനികള്‍(23, 20), കാരിക്കോട് സ്വദേശിനി(51), ശാന്തന്‍പാറ സ്വദേശിനി(58), ഇരട്ടയാര്‍ എഴുകുവയല്‍ സ്വദേശി(38), കട്ടപ്പന 20 ഏക്കര്‍ സ്വദേശി(43), ഏലപ്പാറ ബാങ്ക് ജീവനക്കാരന്(67), പീരുമേട് സ്വദേശിനി(39).
ജില്ലയില്‍ ചികിത്സയിലായിരുന്ന 131 പേര് ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 1550 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതോടെ ജില്ലയിലാകെ 5893 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. 7 പേരുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ 4336 രോഗമുക്തി നേടി. ജില്ലയില്‍ 153 പേര് കൊറോണ രോഗമുക്തി നേടി. ഇതില്‍ 131 ആളുകള്‍ ജില്ലയിലും 22 പേര് മറ്റിതര ജില്ലകളിലുമാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ്.
രാജാക്കാട് ടൗണ്‍ കണ്ടെയ്മെന്റ് സോണ്‍
കൊറോണ രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജാക്കാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു. കഴിഞ്ഞ ദിവസം 1, 4, 5, 6, 10 വാര്‍ഡുകള്‍ കഴിഞ്ഞ ദിവസം കണ്ടെയ്മെന്റ് സോണ്‍ ആക്കിയിരുന്നു. രാജാക്കാട് ടൗണ്‍ ഉള്‍പ്പെടുന്ന 10, 4, 6 വാര്‍ഡുകള്‍ കണ്ടെയ്മെന്റ് സോണ്‍ ആയതോടെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പ് വലിയ തോതില്‍ കൊറോണ രോഗബാധ പടര്‍ന്ന സ്ഥലം കൂടിയാണ് രാജാക്കാട് പഞ്ചായത്ത്. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: