Categories: India

‘എഐഎഡിഎംകെ-ബിജെപി സംഖ്യം ഉണ്ടായാല്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകില്ല’; കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

എഐഎഡിഎംകെ-ബിജെപി സംഖ്യം ഉണ്ടാകുകയാണെങ്കില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് ജയിക്കാനാകില്ല. കമല്‍ഹാസനും ഒറ്റക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കഴിയില്ല. ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും കോണ്‍ഗ്രസ് തമിഴ്നാട് അധ്യക്ഷന്‍ കെഎസ് അളഗിരി പറഞ്ഞു.

Published by

ചെന്നൈ: തമിഴ്നാട്ടില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മുഖ്യമന്ത്രിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കമല്‍ഹാസനെ യുപിഎയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്.  

എഐഎഡിഎംകെ-ബിജെപി സംഖ്യം ഉണ്ടാകുകയാണെങ്കില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്‌ക്ക് നിന്ന് മത്സരിച്ച് ജയിക്കാനാകില്ല. കമല്‍ഹാസനും ഒറ്റക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കഴിയില്ല. ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും  കോണ്‍ഗ്രസ് തമിഴ്നാട് അധ്യക്ഷന്‍ കെഎസ് അളഗിരി പറഞ്ഞു.  

സഖ്യം, വിവിധ തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ കമല്‍ഹാസനെ മക്കള്‍ നീതി മയ്യം സംസ്ഥാന നിര്‍വാഹ സമിതി ചുമതലപ്പെടുത്തിയിരുന്നു. അതിനാല്‍ യുപിഎയില്‍ ചേരണോ എന്ന് കമല്‍ഹാസന് തീരുമാനമെടുക്കാം,

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക