കണ്ണൂര്‍ : കൂത്തുപറമ്പ് വെടിവെപ്പിലെ സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ശശി ബിജെപിയില്‍ ചേര്‍ന്നു. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ശശി പാര്‍ട്ടിക്ക് ഇരട്ടത്താപ്പാണെന്നും ആരോപിച്ചു. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തന്റെ തീരുമാനമെന്നും അംഗത്വമെടുത്തശേഷം ശശി അറിയിച്ചു.
കണ്ണൂരില്‍ ബിജെപി തലശേരി മണ്ഡലം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍വെച്ചാണ് അദ്ദേഹം അംഗത്വമെടുത്തത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ശശിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഇനിയും കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയാമെന്നും പ്രകാശ് ബാബു പറഞ്ഞു.
1994 നവംബര്‍ 25ന് സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പോലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പന് വെടിയേറ്റത്. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണു പ്രഹരമേല്‍പിച്ചത്. കഴുത്തിനു താഴേക്കു തളര്‍ന്നു. അന്നു കിടപ്പിലായതാണു പുഷ്പന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക