തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി പിഎസ്സിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് നടത്തിയിട്ടുള്ളത് 1,17,267 നിയമനങ്ങള്‍. വി.ഡി. സതീശന് എംഎല്‍എ പുറത്തുവിട്ട വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ നടത്തിയ കരാര്‍ നിയമനത്തിന്റെ വിവരങ്ങളാണ് എംഎല്‍എ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തെഴുതി ചോദിച്ചപ്പോഴാണ് 11,674 നിയമനങ്ങളെന്നാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് അഡ്വ. പ്രാണ്‍കുമാര്‍ വിവരാവകാശ രേഖ പ്രകാരം നല്കിയ അപേക്ഷയിലാണ് ഇതുസംബന്ധിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
സര്‍ക്കാര്‍ വകുപ്പുകളിലെ മാത്രം കണക്കുകളാണിത്. അര്‍ദ്ധ സര്‍ക്കാര്‍/ പൊതു മേഖലാ സ്ഥാപനങ്ങളിലെ കണക്കുകള്‍ ഇതില്‍ പറയുന്നില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ളത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. പിഎസ്സി പരീക്ഷ എഴുതി നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ നിയമനം അട്ടിമറിച്ചുകൊ്ണ്ട് ഇടത് സര്‍ക്കാര്‍ ഇത്രയും നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: