ന്യൂദല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദ്വിതല ഉന്നത സമിതി യോഗത്തിനു മുന്നോടിയായി കരസേന ഉപമേധാവി ലഫ്.ജനറല്‍ എസ്.കെ. സെയ്നി യുഎസിലെ ഹാവായ് ഇന്തോ-പസഫിക് കമാന്‍ഡ് ആസ്ഥാനം സന്ദര്‍ശിക്കും. ഇരുവിഭാഗങ്ങളും തമ്മിലുള്ള സൈനിക സഹകരണവും യുദ്ധ സഹകരണവും ചര്‍ച്ച ചെയ്യും. ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിരോധ, വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് കരസേന ഉപമേധാവിയുടെ യുഎസ് സന്ദര്‍ശനം. 20 വരെയാണ് സന്ദര്‍ശനം.
ഈ മാസം 26, 27 തീയതികളിലാണ് ദ്വിതല ഉന്നത സമിതിയോഗം. വിദേശകാര്യ, പ്രതിരോധ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പേര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കായി എത്തും. യുഎസ് ആര്‍മി പസഫിക് കമാന്‍ഡിലും ലഫ്. ജനറല്‍ എസ്.കെ. സെയ്നി സന്ദര്‍ശിക്കും. യുഎസ് സൈനികരുടെ പരിശീലനവും ആയുധശക്തിയും വീക്ഷിക്കും. രണ്ടു സേനകളും തമ്മിലുള്ള സൈനിക സഹകരണമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇന്തോ-പസഫിക് കമാന്‍ഡ് 260 മില്യണ്‍ സ്ക്വയര്‍ കിലോമീറ്ററിലുള്ള യുഎസ് സൈന്യത്തിന്റെ ഏറ്റവും വലിയ യൂണിഫൈഡ് കമാന്‍ഡാണ്. പസഫിക് കമാന്‍ഡ് 2018ലാണ് ഇന്തോ-പസഫിക് കമാന്‍ഡ് എന്നാക്കി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: