ഫിറോസാബാദ്: ഉത്തര്‍ പ്രദേശിലെ ഫിറോസാബാദില്‍ ബിജെപി നേതാവിനെ ക്രിമിനലുകള്‍ വെടിവച്ചു കൊന്നു. ഡി.കെ. ഗുപ്തയെ ആണ് ബൈക്കിലെത്തിയ അക്രമി സംഘം കൊന്നത്. സ്വന്തം കട അടച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം. വെടിയേറ്റ ഗുപ്തയെ ആഗ്രയിലേക്ക് കൊണ്ടുപോകാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രധാന പ്രതികളടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുകയുമാണെന്ന് ആഗ്ര അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അജയ് ആനന്ദ് പറഞ്ഞു. കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പ്രദേശികമായി ഏറെ ജനപിന്തുണയുള്ള നേതാവാണ് ഗുപ്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: