ന്യൂദല്‍ഹി : ഹത്രാസില്‍ വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെയുഡബ്ല്യൂജെ ദല്‍ഹി ഘടകം സെക്രട്ടറി സിദ്ദിഖ് കാപ്പനെതിരെ ഒരു കുറ്റം കുടി ചുമത്തി. കലാപം ഉണ്ടാക്കാന്‍ മനപ്പൂര്‍വ്വം ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇയാള്‍ക്കൊപ്പം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പോലീസ് പ്രതിചേര്‍ത്തിട്ടുണ്ട്. മഥുരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമേയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. ഹത്രാസിലേക്ക് പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സിദ്ദിഖ് കാപ്പന് യാത്രയായത്.
അതേസമയം വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ചെന്ന പേരില്‍ സിദ്ദിഖ് കാപ്പന് ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കി. ഹത്രാസിന്റെ മറവില്‍ ഇവര്‍ സംസ്ഥാനത്ത് ഉടനീളം കലാപത്തിന് ആസൂത്രണം നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കൂടാതെ ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ഓര്‍ഗനൈസേഷനായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: