Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലാ സീറ്റില്‍ വിട്ടുവീഴ്ചയില്ല; നിലപാട് കടുപ്പിച്ച് എന്‍സിപി; ജോസിന് ചുവന്ന പരവതാനി വിരിച്ച് സിപിഎം

പാലാ, കുട്ടനാട് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് എന്‍സിപിയുടെ ഭയം. നേരത്തെ മാവേലിക്കര, പള്ളുരുത്തി, പേരാവൂര്‍ സീറ്റുകളും തോമസ് ചാണ്ടിക്കു ശേഷം സ്ഥാനാര്‍ഥികളില്ലെന്ന കാരണം കണ്ടെത്തി കുട്ടനാട് സീറ്റും തട്ടിയെടുത്തത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 08:36 am IST
in Kerala

കൊച്ചി: ജോസ് കെ. മാണിയെ മുന്നണിയിലെടുക്കുമെന്ന് സിപിഎം വ്യക്തമാക്കിയതിനു പിന്നാലെ എല്‍ഡിഎഫില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ജോസിന്റെ വരവില്‍ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് ആശങ്കയുള്ള എന്‍സിപി നിലപാട് കടുപ്പിച്ച് രംഗത്തെത്തി. മുന്‍പ് മത്സരിച്ച നാലു സീറ്റില്‍ ഒന്നു പോലും വിട്ടുകൊടുക്കരുതെന്നും വിട്ടുവീഴ്ച വേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ വികാരമുയര്‍ന്നു. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ദേശീയ അധ്യക്ഷന്‍ ശരത് പവാറും ഈ നിലപാടിനൊപ്പമാണ്. അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ വിഷയത്തില്‍ ചര്‍ച്ചയ്‌ക്ക് സാധ്യതയുണ്ട്. അതിനുശേഷം എന്‍സിപി നേതൃയോഗം ചേരാനും തീരുമാനിച്ചു. നിലവില്‍ എന്‍സിപിയുടെ സീറ്റുകള്‍ ഏറ്റെടുക്കുമെന്ന് ആരും അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കേണ്ടെന്ന് തീരുമാനിച്ച് വിഷയം അവസാനിപ്പിച്ചു.  

പാലാ, കുട്ടനാട് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് എന്‍സിപിയുടെ ഭയം. നേരത്തെ മാവേലിക്കര, പള്ളുരുത്തി, പേരാവൂര്‍ സീറ്റുകളും തോമസ് ചാണ്ടിക്കു ശേഷം സ്ഥാനാര്‍ഥികളില്ലെന്ന കാരണം കണ്ടെത്തി കുട്ടനാട് സീറ്റും തട്ടിയെടുത്തത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ നിലപാടും യോഗത്തില്‍ ചിലര്‍ ഉന്നയിച്ചു. ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന മുന്നണിയില്‍ നിന്നു വിട്ടുപോകണമെന്ന വികാരവും ചില നേതാക്കളുയര്‍ത്തി. പാലാ, കുട്ടനാട്, എലത്തൂര്‍, കോട്ടയ്‌ക്കല്‍ സീറ്റുകളിലാണ് എന്‍സിപി മത്സരിച്ചത്. അതിനു മാറ്റമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി. പിതാംബരന്‍ യോഗത്തെ അറിയിച്ചു.  

മന്ത്രി എ.കെ. ശശീന്ദ്രന്‍, മാണി സി. കാപ്പന്‍ എംഎല്‍എ, സലീം പി. മാത്യു,  പി.കെ. രാജന്‍, പി. ഗോപിനാഥന്‍, സുല്‍ഫിക്കര്‍ മയൂരി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പാലാ വിട്ടുകൊടുക്കില്ലെന്ന് നേരത്തെ മാണി സി. കാപ്പന്‍ പരസ്യമായി പ്രതികരിച്ചിരുന്നു.

Tags: എല്‍ഡിഎഫ്‌cpimNcpജോസ് കെ.മാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.