കൊച്ചി: ഇന്ത്യയുടെ നയതന്ത്രബന്ധങ്ങള്‍ തകര്‍ക്കാന്‍ പാക്കിസ്ഥാനു വേണ്ടി ആഗോള ഭീകരന് ദാവൂദ് ഇബ്രാഹിം കേരളം വഴി നടത്തിയ ഇന്ത്യാ വിരുദ്ധ ഓപ്പറേഷനാണ് സ്വര്‍ണക്കടത്തെന്ന് വ്യക്തമാകുന്നു. പതിറ്റാണ്ടുകളായി ദാവൂദ് നടത്തുന്ന ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളില്‍ പലതലത്തില്‍ ലക്ഷ്യമിട്ടു നടത്തിയതാണ് യുഎഇ കോണ്‍സുലേറ്റ് വഴി നടത്തിയ സ്വര്‍ണക്കടത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനു പോലും ബന്ധമുള്ള സ്വര്‍ണക്കടത്തു കേസില്‍ കണ്ണികളായവരില്‍ പലര്‍ക്കും ഇതു സംബന്ധിച്ച അറിവില്ല.
പിടികൂടിയാലും കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കാന്‍ നടത്തിയ ഇടപാടെന്ന കേസില്‍ ഒതുങ്ങിപ്പോകാവുന്ന തരത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത്. അതേസമയം, രാഷ്ട്രീയമായി ‘സെന്‍സിറ്റീവ്’ ആയ വഴിയും. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പേ ലഭിച്ച സൂചനകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിലാണ് കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ചത്.
ആഗോള തലത്തില്‍, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനത്തിനുള്ള ധനസഹായം തടയല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സി(എഫ്എടിഎഫ്)ല്‍ എത്തിയ റിപ്പോര്‍ട്ടുകളില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളുണ്ട്. 2019ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങളുണ്ട്. എഫ്എടിഎഫില്‍ അംഗമല്ലാത്ത പാക്കിസ്ഥാന് ഈ റിപ്പോര്‍ട്ടിനെ ആ രാജ്യത്തിനെതിരായി ഇന്ത്യയും അമേരിക്കയും ചില ഗള്‍ഫ് രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന സാമ്പത്തിക പ്രതിരോധമെന്നാണ് വിമര്‍ശിച്ചത്.
ആഗോള ഭീകരന് ദാവൂദിന് സംരക്ഷണം കൊടുത്തിരിക്കുന്നത് പാക്കിസ്ഥാനാണ്. പാക്കിസ്ഥാനെതിരെ അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, നരേന്ദ്ര മോദിയുടെ ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെയുള്ള സന്ദര്‍ശനങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളെയും നയതന്ത്ര രംഗത്ത് പാക്കിസ്ഥാന് വിരുദ്ധമാക്കി, ‘സൗദിയിലെ സമ്പന്ന വിഭാഗവും ബിസിനസ് വമ്പന്മാരും’ ഇന്ത്യയോട് ചേര്‍ന്ന് മോദിക്കൊപ്പം നില്ക്കുന്നു എന്നൊക്കെയാണ് പാക് വിലയിരുത്തല്‍. ഈ നയതന്ത്ര ബന്ധം തകര്‍ക്കുന്ന ദൗത്യം ദാവൂദ് ഏറ്റെടുക്കുകയായിരുന്നു.
ദാവൂദിന്റെ സ്വര്‍ണക്കള്ളക്കടത്ത്, ആയുധക്കടത്ത്, ലഹരിക്കടത്ത് തുടങ്ങിയ ഇടപാടുകള്‍ക്ക് യുഎഇയുടെ കോണ്‍സുലേറ്റ് വിനിയോഗിച്ചത് അതിന്റെ ഭാഗമായിരുന്നു. ഇടപാട് പിടികൂടിയാല്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ പെട്ടെന്ന് ബാധിക്കുകയും ഇന്ത്യ-യുഎഇ ബന്ധം വഷളാകുകയും ചെയ്യാനിടയാകുമെന്നായിരുന്നു പദ്ധതി. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രപരമായ നിലപാടുകള്‍ അത്തരം അപകടകരമായ സ്ഥിതിവിശേഷങ്ങള്‍ ഒഴിവാക്കി.
വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കും ബോധ്യമായിട്ടുണ്ട്. പകരം സ്വര്‍ണക്കടത്ത്-ആയുധ ഇടപാട് സംഘത്തിന്റെ ്രപവര്ത്തനരീതികളും ശൃംഖലയും കണ്ടെത്താന്‍ സഹായിച്ചു. ഇതുവരെ ഇന്ത്യയില്‍ സംഭവിക്കാത്ത തരത്തില്‍ അഞ്ച് ഏജന്‍സികള്‍ കേസന്വേഷിച്ച് സങ്കീര്‍ണമായ രാജ്യദ്രോഹ ഇടപാടിലെ കണ്ണികളെ കണ്ടെത്തിക്കൊണ്ടിരിക്കുകയുമാണ്.
ഇടപാടിന് ദാവൂദ് കേരളത്തിലെ കോണ്‍സുലേറ്റ് തെരഞ്ഞെടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ആ ഇടപാടില്‍ ബന്ധമുണ്ടാക്കിയതും അടക്കം വിശാലമായ ആസൂത്രണമാണ് സ്വര്‍ണക്കടത്തില്‍ നടന്നിരിക്കുന്നത്. ഇതെല്ലാം സംബന്ധിച്ച വിശദ അനേ്വഷണവും ബന്ധങ്ങള്‍ സ്ഥിരീകരിക്കലും അത് സങ്കീര്‍ണവും സമയം ആവശ്യമുള്ളതുമാണ്. ഈ വെല്ലുവിളികളാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക്.
കേരളത്തിലേക്ക് വരുന്ന സ്വര്‍ണം, ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നിടപാട്, ആയുധക്കടത്ത് അടക്കം വിശദമായ അന്വേഷണ പരിധിയിലാണ്. രാഷ്ട്രീയ കക്ഷികള്‍, സന്നദ്ധ സംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സംഘടനകള്‍ തുടങ്ങിയവയും വിവിധ സ്ഥാപനങ്ങളും കള്ളക്കടത്ത്, നികുതിവെട്ടിക്കല്‍ എന്നിങ്ങനെ പരിഗണിച്ചുപോന്ന കേന്ദ്രങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.
കഴിഞ്ഞ ദിവസം എന്‍ഐഎ പ്രത്യേക കോടതിയില്‍ അന്വേഷണ ഏജന്‍സി നല്കിയ റിപ്പോര്‍ട്ടില്‍ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധം സംശയിക്കുന്നതായി വെളിപ്പെടുത്തിയത്, ഇതിനകം ലഭ്യമായ വിവരങ്ങള്‍ ആഗോള ഭീകരന്റെ കൈകള്‍ സംഭവങ്ങളില്‍ വ്യക്തമായ സാഹചര്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: