തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് കൈമാറിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം. വൈകിട്ട് ഏഴോടെയാണ് അദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ശിവശങ്കറിനെ കസ്റ്റംസ് വിളിപ്പിച്ചിരുന്നു. എന്നാല്‍, അദേഹം ഈ ആവശ്യം നിരസിച്ചു. തുടര്‍ന്ന് വൈകിട്ട് ആറോടെ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടിലെത്തി നോട്ടീസ് കൈമാറുകയായിരുന്നു. ഈ നോട്ടീസില്‍ കേസ് നമ്പര്‍ എഴുതിയിട്ടില്ലായിരുന്നു. തുടര്‍ന്ന് അഭിഭാഷകനുമായി സംസാരിച്ച ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയ ശിവശങ്കറിനോട് തങ്ങളുടെ വാഹനത്തില്‍ കയറാന്‍ കസ്റ്റംസ് ആവശ്യപ്പെടുകയായിരുന്നു. തന്നെ കസ്റ്റഡിയില്‍ എടുക്കുകയണെന്ന് മനസിലാക്കിയ ഉടന്‍ ശവിവശങ്കര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കസ്റ്റംസിന്റെ കാറില്‍ തന്നെയാണ് കരമനയിലെ ആശുപത്രിയില്‍ അദേഹത്തെ എത്തിക്കുന്നത്. ഇസിജിയില്‍ നേരിയ വ്യത്യാസമെ ഉള്ളുവെന്നും ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് സ്വര്‍ണ്ണക്കള്ളക്കടത്ത് പിടികൂടിയ കസ്റ്റംസ് അസിറ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തി ആശുപത്രിയില്‍ എത്തി. കൂടുതല്‍ കസ്റ്റംസ് ഉദ്യേഗസ്ഥരെത്തി ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചനയും കസ്റ്റംസ് നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ മാസം 23 വരെ ശിവശങ്കറിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ശിവശങ്കര്‍ നേരത്തെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്ള്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: