ആരാധകരില്‍ ഏറെ പ്രതീക്ഷ നിറച്ച ‘ബ്രൂസ്‌ലി’ക്കായി ഒരുക്കങ്ങള്‍ ആരംഭിച്ച് ഉണ്ണി മുകുന്ദന്‍. വൈശാഖ് സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയ്‌ക്ക് വേണ്ടി താരം കളരി പഠിക്കുകയാണ്. കണ്ണൂരിലെ മലയോര ഗ്രാമമായ ചെറുപുഴയിലെ പാടിയോട്ടുചാല്‍ കൊരമ്പക്കല്ലിലെ സിവിവി കളരിയിലാണ് ഉണ്ണി മുകുന്ദന്‍ അഭ്യസിക്കുന്നത്.
ഒമ്പതു ദിവസത്തോളമാണ് ഉണ്ണി മുകുന്ദന്‍ കളരി പരിശീലിക്കുക. കളരിപ്പയറ്റ് അഭ്യസിക്കാനുള്ള കച്ചത്തിരുമ്മോടു കൂടിയാണ് കളരിപ്പയറ്റ് പരിശീലനം തുടങ്ങിയത്. തെക്കന്‍ ചുവട്, അടിതട, വടക്കന്‍ മെയ്‌പ്പയറ്റ്, കാലെടുക്കല്‍, കടത്തനാടന്‍ കൈ കുത്തിപ്പയറ്റും ഒപ്പം മലക്കങ്ങളുമാണ് ഉണ്ണി മുകുന്ദന്‍ അഭ്യസിക്കുക.
ഉണ്ണി മുകുന്ദന്‍ അദ്യമായി നിര്‍മ്മിക്കുന്ന സിനിമകൂടിയാണ് ബ്രൂസ്‌ലി’. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്.
കൊറോണ മഹാമാരിയുടെ പ്രതിസന്ധികള്‍ക്ക് ശേഷം അടുത്ത വര്‍ഷം മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഈ സിനിമ യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ തിയേറ്ററില്‍ ആഘോഷമാക്കാന്‍ പറ്റുന്ന ഒന്നായിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: