കോഴിക്കോട്: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഘടകകക്ഷിയായി അംഗീകരിച്ചതോടെ ഇടതുമുന്നണിയുടെ തത്വാധിഷ്ഠിതമായ മുഖംമൂടി അഴിഞ്ഞുവീണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന് പറഞ്ഞു.
അഴിമതിയുടെ അവതാരമെന്ന് വിശേഷിപ്പിച്ച മാണി കോണ്‍ഗ്രസിനെ കൂടെ കൂട്ടാന്‍ തീരുമാനിച്ച നടപടി അധികാരം നിലനിര്‍ത്താന്‍ സിപിഎം ഏതറ്റംവരേയും പോകുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐയുടെ അഭിപ്രായത്തെ അവഗണിച്ചാണ് ഈ തീരുമാനം.
ഇക്കാര്യത്തില്‍ വിമര്‍ശനമുയര്‍ത്തുന്ന സിപിഐ നേതൃത്വം നിലപാട് വ്യക്തമാക്കി മുന്നണിയില്‍ നിന്ന് പുറത്ത്പോകാനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത്. അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും ഒരേതൂവല്‍ പക്ഷികളാണെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: