വടകര: വടകര ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഉണ്ടെങ്കിലും രോഗികള്‍ക്ക് ആശ്രയം സ്വകാര്യ ആംബുലന്‍സുകള്‍. ആശുപത്രിയിലെ ആംബുലന്‍സ് പ്രവര്‍ത്തനരഹിതമെന്ന് പറഞ്ഞ് സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടു ചെയ്തു നല്‍കുന്നത് ആശുപത്രി ജീവനക്കാര്‍തന്നെയാണെന്നാണ് ആരോപണം. വടകരക്ക് പുറത്തുള്ള സ്വകാര്യആംബുലന്‍സുകളാണ് ഇങ്ങനെ ശുപാര്‍ശ ചെയ്തു നല്‍കുന്നത്. കോഴിക്കോടേക്ക് 1350 രൂപ നിരക്കിലാണ് ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്. അര്‍ദ്ധരാത്രിയില്‍ എത്തുന്ന ഗര്‍ഭിണികളോടും രോഗികളോടും ആംബുലന്‍സ് ഇല്ല എന്ന വിവരം നല്കി ജീവനക്കാരുടെ സുഹൃത്ത് വലയത്തില്‍പെട്ട സ്വകാര്യ ആംബുലന്‍സ് സര്‍വീസിന് ഒത്താശപാടുകയാണ് ഒരു വിഭാഗം ജീവനക്കാര്‍.
മാസങ്ങള്‍ക്കു മുമ്പ് ആശുപത്രിയിലെ ആംബുലന്‍സ് പ്രവര്‍ത്തനരഹിതമായ സമയത്ത് ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള ആംബുലന്‍സ്, രോഗികള്‍ക്കുവേണ്ടി ആശുപത്രി ജീവനക്കാര്‍ വിളിച്ചു നല്‍കിയത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ടൗണിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തി. ഇത് പിന്നീട് വാക്കുതര്‍ക്കത്തിലും കത്തിക്കുത്തിലും വരെയെത്തി. സംഭവം വിവാദ മായതോടെ നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തില്‍ സ്വകാര്യ ആംബുലന്‍സുകള്‍ക്ക് ദേശീയപാതയില്‍ സ്റ്റാന്റ് അനുവദിക്കുകയും സ്വകാര്യആംബുലന്‍സുകള്‍ അവിടെ നിന്ന് മാത്രം സര്‍വീസ് നടത്താനും തീരുമാനം എടുത്തു.
നഗരത്തിലെ ഇരുപതോളം വരുന്ന ആംബുലന്‍സ് ജീവനക്കാര്‍ ഇത് അക്ഷരംപ്രതി പാലിക്കുമ്പോഴാണ് നഗരസഭാ അധികാരികളുടെയും പോലീസിന്റെയും ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി ആശുപത്രിയിലെ ജീവനക്കാര്‍ വടകരക്കു പുറത്തുള്ള ചില സ്വകാര്യ ആംബുലന്‍സുകള്‍ക്ക് ആശുപത്രി പരിസരത്ത് വാഹനം നിര്‍ത്താന്‍ സൗകര്യം ചെയ്തു നല്‍കുന്നത്. ചിലര്‍ അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ കയറി ആംബുലന്‍സിനു ആവശ്യക്കാരെ തേടിപ്പോകുകയും ചെയ്യുന്നുണ്ട്. വടകര ടൗണിലെ ഇരുപതോളം വരുന്ന ആംബുലന്‍സ് ഡ്രൈവര്‍മര്‍ക്കിടയില്‍ ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കോവിഡ് കാലത്തും ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്ന രോഗികളോട് ആംബുലന്‍സ് ഇല്ലെന്നു പറഞ്ഞു വടകര മേഖലക്ക് പുറത്തുള്ള ആംബുലന്‍സ് വിളിച്ച സംഭവങ്ങള്‍ ഏറെയാണ്. രാത്രികാലങ്ങളില്‍ ജോലി ചെയുന്ന ചില ആശുപത്രി ജീവനക്കാരെ സ്വാധീനിച്ചാണ് ഇത്തരം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ട്രിപ്പുകള്‍ ഒപ്പിക്കുന്നതെന്ന് ജീവനക്കാര്‍ക്കിടയില്‍ തന്നെ ആരോപണമുണ്ട്. ജില്ലാ ആശുപത്രി അധികൃതരുടെ കാര്യക്ഷമമായ ഇടപെടല്‍ ഇല്ലാത്തതിനാലാണ് ഭീമമായി തുകക്ക് സ്വകാര്യ ആംബുലന്‍സുകളെ തേടിപോകേണ്ട അവസ്ഥ വരുന്നതെന്ന് വിവിധ കോണുകളില്‍ നിന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ അധികൃതര്‍ ഈ വിഷയത്തില്‍ മൗനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: