ന്യൂയോര്‍ക്ക്: ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്ക സ്ഥാപകനും, ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ഹരീഷ് കൊട്ടേച്ചക്ക് സാന്ദ്ര നീസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. നാഷനല്‍ അസോസിയേഷന് ഫോര്‍ എഡ്യൂക്കേഷന്‍ ഓഫ് ഹോംലെസ് ചില്‍ഡ്രന്‍ ആന്‍ഡ് യൂത്താണ് അവാര്‍ഡിനായി ഹരീഷിനെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 9 ന് സമാപിച്ച മുപ്പത്തിരണ്ടാമത് കണ്‍വെന്‍ഷനില്‍ വച്ചാണ് അവാര്‍ഡ് വിതരണം നടന്നത്.
കുട്ടികളുടെ ഭാവി, സുരക്ഷിതത്വം, അഭയം എന്നിവ സംരക്ഷിക്കുന്നതിന് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് വര്‍ഷംതോറും നല്കി വരുന്നതാണ് ഈ അവാര്‍ഡ്. ഹരീഷിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ അവാര്‍ഡ് കമ്മിറ്റി ഐക്യകണ്ഠ്യേനെയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് സംഘടനയുടെ പ്രസിഡന്റ് ജിമിയു ഇവാന് അറിയിച്ചു.
ലഭിച്ച അവാര്‍ഡ് ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്കയുടെ വാളണ്ടിയര്‍മാര്‍, സംഭാവന നല്കിയവര്, അഭ്യുദയകാംഷികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് ഹരീഷ് പറഞ്ഞു. ഓസ്റ്റിന്‍ ഐഎസ്ഡിക്ക് ഹരീഷ് ചെയ്ത സേവനങ്ങള്‍ എടുത്തു പറഞ്ഞ കോര്‍ഡിനേറ്റര്‍ റോസി കോള്മാന്, ഹരീഷ് മാത്രമാണ് ഈ അവാര്‍ഡിന് അര്‍ഹനെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: