ദുബായ്: ഓപ്പണര്‍മാരായ ജോസ് ബട്ലറും ബെന്‍ സ്റ്റോക്സും നല്കിയ മികച്ച തുടക്കം മുതലാക്കാനാവാതെ പോയതാണ് ഐപിഎല്ലില്‍ ദല്‍ഹിക്കെതിരായ മത്സരത്തില്‍ തന്റെ ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്.
ദുബായ് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിനാണ് രാജസ്ഥാന് റോയല്‍സ് ദല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റത്. ഈ വിജയത്തോടെ ദല്‍ഹി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. 8 മത്സരങ്ങളില്‍ ദല്‍ഹിക്ക് 12 പോയിന്റായി. രാജസ്ഥാന് 8 മത്സരങ്ങളില്‍ ആറു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
ജോസ് ബട്ലറും ബെന്‍ സ്റ്റോക്സും ഗംഭീര തുടക്കം നല്കി. പക്ഷെ പന്നീട് ഒന്ന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. സഞ്ജു സാംസണും ബെന്‍ സ്റ്റോക്സും ഒത്തുചേര്‍ന്നതോടെ വീണ്ടും മികച്ച പാര്‍ട്ണര്‍ഷിപ്പ് രൂപപ്പെട്ടുവന്നതാണ്. എന്നാല്‍ വീണ്ടും വിക്കറ്റുകള്‍ നിലംപൊരത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. വേഗം കുറഞ്ഞ പിച്ചുകളില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടുക ദുഷ്കരമാണെന്നും സ്മിത്ത് പറഞ്ഞു.
ആദ്യ 4 ഓവറുകളില്‍ ബെന്സ്റ്റോക്സും ബട്ലറും ചേര്‍ന്ന് 37 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബട്ലര് 22 റണ്‍സിന് പുറത്തായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സ്മിത്ത് ഒരു റണ്‍സുമായി മടങ്ങി. നാലാമനായി ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണ് ബെന്സ്റ്റോക്കിനൊപ്പം പിടിച്ചുനിന്നു. മൂന്നാം വിക്കറ്റില്‍ ഇവര്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്റ്റോക്സ് 41 റണ്‍സിന് പുറത്തായി. സാംസണ് 25 റണ്‍സ് എടുത്തു. പിന്നീട് റോബിന് ഉത്തപ്പ (32)യും പുറത്തായതോടെ രാജസ്ഥാന് തോല്‍വിയിലേക്ക് നീങ്ങി. 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച രാജസ്ഥാന് 20 ഓവറില്‍ 8 വിക്കറ്റിന് 148 റണ്‍സേ നേടാനയുള്ളൂ. ആദ്യം ബാറ്റ്ചെയ്തദല്ഹി ശിഖര്‍ ധവാന് (57), ശ്രേയസ് അയ്യര്‍ (53) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ 7 വിക്കറ്റിന് 161 റണ്‍സ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: