കുന്നത്തൂര്‍: വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാനായി ശാസ്താംകോട്ട ടൗണില്‍ നിര്‍മ്മിച്ച ഡിവൈഡര്‍ അപകടക്കെണിയാവുന്നു. ടൗണില്‍ ഭരണിക്കാവ് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അശാസ്ത്രീയമായി ഡിവൈഡര്‍ നിര്‍മിച്ചത്.
ഭരണിക്കാവ് ഭാഗത്ത് നിന്നും ടൗണിലേക്ക് ചെല്ലുന്ന വാഹനങ്ങളും എതിരെ വളവില്‍ ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളും അപകടത്തില്‍ പെടാതിരിക്കാനാണ് ഡിവൈഡര്‍ സ്ഥാപിച്ചത്. എന്നാല്‍ റോഡില്‍ ഡിവൈഡര്‍ ഉള്ള കാര്യം ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടില്ല. വാഹനങ്ങള്‍ ഇടിച്ച് ഡിവൈഡറിലുïായിരുന്ന പൈപ്പുകളും ബോര്‍ഡുകളും തകര്‍ന്ന് ചെറിയ കോണ്‍ക്രീറ്റ് തിട്ട മാത്രമാണ് നിലവിലുള്ളത്.
ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവായി. ആശുപത്രിയിലേക്ക് രോഗിയുമായി വന്ന ഓട്ടോറിക്ഷ തിട്ടയിലിടിച്ച് മറിയുകയും രോഗിക്കുള്പ്പെടെ സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാത്രി കാലത്താണ് അപകടങ്ങള്‍ കൂടുതലും. താലൂക്കിന്റെ സിരാകേന്ദ്രമായ ശാസ്താംകോട്ടയില്‍ അധികൃതരുടെ കണ്മുന്നില് നടക്കുന്ന അപകടങ്ങളെപ്പോലും കïില്ലെന്ന് നടിക്കുകയാണ്. അടിയന്തരമായി ഡിവൈഡറിന്റെ രï് വശത്തും മുന്നറിയിപ്പ് സിഗ്നലുകളോ റിഫ്ലക്ടറുകളോ സ്ഥാപിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: