മുട്ടം: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന മലങ്കര ടൂറിസം ഹബ്ബ് ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കൊറോണ നിയന്ത്രണം പിന്‍വലിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി നല്‍കിയിരുന്നെങ്കിലും ഉത്തരവില്‍ മലങ്കര ടൂറിസം ഹബ്ബിനെ ഉള്‍പെടുത്താതിരുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ മലങ്കര ഹബ്ബിന്റെ ചുമതലയുള്ള അധികൃതര്‍ പ്രശ്നം കളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് ഹബ്ബ് തുറക്കാന്‍ തീരുമാനം ആയത്. ടൂറിസം വകുപ്പ് സെക്രട്ടറിയുമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും ഹബ്ബ് തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.
മലങ്കര ഹബ്ബ് തുറക്കുന്നതിന്റെ മുന്നോടിയായി ഇവിടെയുള്ള ജീവനക്കാരുടെ നേതൃത്വത്തില്‍ ഹബ്ബും പരിസരവും വൃത്തിയാക്കി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ നാളുകളില്‍ തന്നെ അടച്ചിട്ടിരുന്ന ഹബ്ബിന്റെ ചുറ്റിലുമുള്ള കാട് വെട്ടി തെളിക്കാനും കൈവിരിയിലും ചുറ്റ് പ്രദേശങ്ങളിലും അണുനാശിനി സ്പ്രേ ചെയ്ത് അണു വിമുക്തമാക്കാനും ജീവനക്കാര്‍ മുന്നിട്ടിറങ്ങി. ഹബ്ബില്‍ എത്തുന്നവര്‍ക്ക് കൈകഴുകാനും ശരീരത്തിന്റെ താപനില അളക്കാനുള്ള ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: