കുവൈത്ത് സിറ്റി: നമോ ഹെൽപ് ലൈൻ കുവൈത്ത് വിവാഹ ധന സഹായം കൈമാറി. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയും നിലവിൽ ന്യൂനപക്ഷ മോർച്ച അംഗവുമായ ആമിനയുടെ മകളുടെ വിവാഹത്തിനായി നമോ ഹെല്പ് ലൈന് കുവൈത്ത് സഹായം നല്കിയത്.
വ്യവസായ പ്രമുഖൻ എ മുരളീധരൻ പിള്ളയിൽ നിന്ന് നമോ ഹെല്പ് ലൈന് കുവൈത്ത് ജനറൽ സെക്രട്ടറി ജിനേഷ് ഏറ്റുവാങ്ങി, പാരിജാക്ഷൻ, പി.എം. നായർ, വിശ്വനാഥൻ, ഗണേഷ്, അജീഷ്, സന്ദീപ്, സജയൻ എന്നിവരുടെ നേത്യത്വത്തിൽ സമാഹരിച്ച തുക ആമിനക്കും കുടുംബത്തിനും ന്യൂനപക്ഷ മോർച്ച സംസ്ഥാന സമിതി അംഗം സുലൈമാൻ പാലക്കാട്, പ്രാദേശിക നേതാക്കൾ മറ്റു സംഘടന നേതാക്കളുടെയും സാന്നിധ്യത്തിൽ തുക കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: