കാക്കനാട്: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ പ്രചാരണ ചെലവിന്റെ കണക്ക് യഥാസമയം സമര്‍പ്പിക്കാത്തതിനാല്‍ ജില്ലയില്‍ 1,012 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് അയോഗ്യരാക്കി. 822 ഗ്രാമ പഞ്ചായത്തുകളിലായി മത്സരിച്ച 713 പേര്‍ക്കും കൊച്ചി നഗരസഭയിലെ 81, ജില്ലാ പഞ്ചായത്തില്‍ നാലു പേരും അയോഗ്യരാണ്. 13 മുനിസിപ്പാലിറ്റികളില്‍ മത്സരിച്ച 143 പേരും 13 ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിച്ച 71 പേരും അയോഗ്യത പട്ടികയിലുണ്ട്. തെരഞ്ഞെടുപ്പു കഴിഞ്ഞ ഫലം പ്രഖ്യാപിച്ചു 30 ദിവസത്തിനകം പ്രചാരണ ചെലവിന്റെ കണക്ക് കമ്മിഷനു സമര്‍പ്പിക്കണമെന്നാണ് ചട്ടം. 2015ല്‍ ജില്ലയിലെ 820 ഗ്രാമ പഞ്ചായത്തുകളില്‍ 4,764ല്‍ 3,260 പേരും ബ്ലോക്ക് പഞ്ചായത്തുകളില്‍ 638 പേരില്‍ നാനൂറ്റി എണ്‍പത്തിയൊന്നും ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച 101 പേരില്‍ എണ്‍പത്തിയൊന്നും നിശ്ചിത സമയത്തു കണക്ക് സമര്‍പ്പിച്ചിരുന്നു. 13 മുനിസിപ്പാലിറ്റികളില്‍ മത്സരിച്ച 1,455 സ്ഥാനാര്‍ഥികളില്‍ 1,115 പേരും കൊച്ചി കോര്‍പ്പറേഷനില്‍ മത്സരിച്ച 403 പേരില്‍ 340 പേരും യഥാസമയം കണക്ക് സമര്‍പ്പിച്ചു.
കമ്മിഷന് നോട്ടീസ് നല്കിയപ്പോള് കണക്ക് സമര്‍പ്പിച്ചതില്‍ ബാക്കിയുള്ളവരെയാണ് അയോഗ്യരാക്കിയത്. 2010ലെ തെരഞ്ഞെടുപ്പില്‍ പ്രചാരണ ചെലവ് യഥാസമയം സമര്‍പ്പിക്കാത്തതിന്റെ പേരില്‍ 1,117 പേരെ അയോഗ്യരാക്കിയിരുന്നു. ഇങ്ങനെ അയോഗ്യരാക്കപ്പെട്ടവരില്‍ 6 വര്‍ഷം കഴിഞ്ഞതിനാല്‍ ഇത്തവണ അവര്‍ക്കു മല്‍സരിക്കാം. പഞ്ചായത്ത് രാജ് നിയമത്തിലെ 33-ാം വകുപ്പും നഗരപാലിക നിയമത്തിലെ 89-ാം വകുപ്പ് പ്രകാരമാണ് യഥാസമയം തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് സമര്പ്പികാത്ത സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: