Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൂന്ന് ഗഡുക്കള്‍ മുന്‍കൂറായി അടച്ചത് ആയിരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന വിദ്യാശ്രീ നടപ്പായില്ല

കുടുംബശ്രീ അംഗങ്ങളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതി ഫയലിലുറങ്ങുന്നു

ബിജു സോപാനം by ബിജു സോപാനം
Oct 14, 2020, 03:00 pm IST
in Kollam

കുന്നത്തൂര്‍: കുടുംബശ്രീ അംഗങ്ങളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതി ഫയലിലുറങ്ങുന്നു. കോവിഡ് കാലത്ത് സ്‌കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഇതിലേക്ക് പണമടച്ചത് ആയിരങ്ങളാണ്.

സംസ്ഥാനത്ത് രണ്ടു ലക്ഷം ലാപ്‌ടോപുകള്‍ വിതരണം ചെയ്യുമെന്നാണ് ജൂണില്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത്. സംസ്ഥാന ഐടി മിഷനും കെഎസ്എഫ്ഇയും കുടുംബശ്രീയും സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചത്. 15000 രൂപയാണ് ഒരു ലാപ്‌ടോപിനായി അനുവദിക്കുന്നത്. 500 രൂപ 30 മാസംകൊണ്ട്  തവണകളായി അടയ്‌ക്കണം. മൂന്നുമാസത്തെ ഗഡുക്കള്‍ മുന്‍കൂര്‍ അടച്ച് കെഎസ്എഫ്ഇയുടെ വിദ്യാശ്രീ എന്ന ചിട്ടിയില്‍ അംഗങ്ങളാകുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.  

എന്നാല്‍ തവണ തുകയായ 1500 രൂപ അടയ്‌ക്കുകയും പദ്ധതി പ്രഖ്യാപിച്ചിട്ട് നാലുമാസം പിന്നിടുകയും ചെയ്തിട്ടും ലാപ്‌ടോപ് മാത്രം ആര്‍ക്കും ലഭിച്ചിട്ടില്ല. അധ്യയനവര്‍ഷത്തിന്റെ പകുതി പിന്നിടുമ്പോഴും  ലാപ്‌ടോപ് ലഭിച്ചിട്ട് ഇനി എന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും.

പദ്ധതി തുക ലഭിക്കുമ്പോള്‍ ഐടി മിഷന്‍ തെരഞ്ഞെടുത്തിരിക്കുന്ന ലാപ്‌ടോപുകള്‍ മാത്രമേ വാങ്ങാവൂ എന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ലാപ്‌ടോപ് കമ്പനികളുമായുള്ള ടെണ്ടര്‍ നടപടിപോലും ഐടി വകുപ്പ് കൈ കൊണ്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കെഎസ്എഫ്ഇയും കുടുംബശ്രീയും നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഐടി മിഷന്റെ മെല്ലപ്പോക്കാണ് പദ്ധതി വൈകാന്‍ കാരണമെന്നും പരാതിയുണ്ട്. ഇനി ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി തെരഞ്ഞെടുക്കപ്പെടുന്ന കമ്പനികള്‍ ലാപ്‌ടോപ് തയ്യാറാക്കി വിതരണം ചെയ്യുമ്പോഴേക്കും ഈ അധ്യയന വര്‍ഷം കഴിയും.

സമീപകാലത്തായി ഐടി മിഷന്‍ അഴിമതിയുടെ നിഴലിലാണ്. പദ്ധതികള്‍ കണ്‍സള്‍ട്ടന്‍സിക്ക് നല്‍കുന്നതിലൂടെ ലക്ഷങ്ങളുടെ കമ്മീഷനാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും കൈപ്പറ്റുന്നത്. അതിനാല്‍ ലാപ്‌ടോപ് പദ്ധതി വൈകുന്നതിന് പിóിലും അഴിമതിയും കമ്മീഷനും കാരണമാകുന്നതായും സംശയമുണ്ട്.

‘ലാപ്‌ടോപ് എന്ന് കിട്ടുമമ്മേ? കുട്ടികളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അമ്മമാര്‍’

ഓണ്‍ലൈന്‍ പഠനമെന്ന ആശയം സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ എത്ര വീടുകളില്‍ അതിനുള്ള സൗകര്യമുണ്ടെന്ന അറിവു പോലുമില്ലായിരുന്നു സര്‍ക്കാരിന്.  പഠന സൗകര്യമില്ലാത്തതിനാല്‍  വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതോടെയാണ് പല വീടുകളിലും ടിവിയോ നല്ലൊരു ഫോണോ ഇല്ലന്ന കാര്യം പലരും അറിയുന്നത്.

വിവരമറിഞ്ഞ് നിരവധി സംഘടനകളും വ്യക്തികളും വിദ്യാര്‍ഥികള്‍ക്ക് സഹായമെത്തിച്ചെങ്കിലും ഇനിയും ലഭിക്കാത്തവര്‍ ഏറെ. ഈ അവസരത്തിലാണ് സൗജന്യമല്ലെങ്കില്‍ പോലും ലാപ്‌ടോപ് കിട്ടുമെന്ന ആഗ്രഹം കുട്ടികളിലുണ്ടായത്. ജോലി നഷ്ടപ്പെട്ട്  ബുദ്ധിമുട്ടിലായവര്‍ കടം വാങ്ങി 1500 രൂപ മുന്‍കൂര്‍ നല്‍കിയിട്ടും ലാപ്ടോപ് ലഭിക്കാതായതോടെ ആശങ്കയിലായി. ‘ലാപ്‌ടോപ് എന്ന് കിട്ടുമമ്മേ’ എന്ന ചോദ്യം ദിവസേന കുട്ടികള്‍ ചോദിക്കുമ്പോള്‍ എന്തു മറുപടി പറയുമെന്ന്  അറിയാതെ വലയുകയാണ് അമ്മമാര്‍.

Tags: Laptop
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ ഹോട്ടലില്‍ നിന്നും കണ്ടെത്തി, എം എല്‍ എക്ക് നേരെ ചീമുട്ടയേറും കല്ലേറും

Kerala

പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പൊലീസ് ചവിട്ടി പൊട്ടിച്ചെന്ന് ആരോപണം

Kerala

ഓര്‍ഡര്‍ ചെയ്തത് ലാപ്‌ടോപ്പ്, കിട്ടിയത് ടീഷര്‍ട്ട്, ഇ കൊമേഴ്‌സ് സ്ഥാപനം 49,000 രൂപ നഷ്ടപരിഹാരം നല്‍കണം

Local News

കടയിൽ നിന്നും വില കൂടിയ ലാപ്ടോപ് മോഷ്ടിച്ചയാൾ പിടിയിൽ

Kerala

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ്; പ്രചാരണം വ്യാജം, പൊതുജനങ്ങള്‍ തട്ടിപ്പിന് ഇരയാകരുതെന്ന് വിദ്യാഭ്യാസ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.