കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍ഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.രാജ്യസഭ എംപി സ്ഥാനം ജോസ് കെ.മാണി രാജിവയ്ക്കും.
ജോസിക്കൊപ്പം തോമസ് ചാഴിക്കാടന് എംപി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്, എന്‍.ജയരാജ് എന്നിവര്‍ ഉള്‍പ്പെട്ട പാര്‍ലമെന്ററി പാര്‍ട്ടിയോഗമാണ് എല്‍ഡിഎഫില്‍ ചേരാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
ഒരു പഞ്ചായത്തിന്റെ പേരിലാണ് യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസിലെ ചിലരില്‍നിന്ന് കേരള കോണ്‍ഗ്രസ് കടുത്ത അനീതി നേരിട്ടു. ഒരു ചര്‍ച്ചയ്ക്കു പോലും കോണ്‍ഗ്രസ് തയാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുലയും മുന്നോട്ടു വച്ചില്ല.ആത്മാഭിമാനം അടിയറവച്ചു മുന്നോട്ടു പോകാനില്ലെന്നും ജോസ് കെ.മാണി പറഞ്ഞു
മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണിയാണെന്ന വെളിപാടും ജോസ് നടത്തി. ജൂലൈ 29നാണ് ജോസ് പക്ഷത്തെ യുഡിഎഫില്‍നിന്ന് ഒഴിവാക്കിയെന്ന് ബെന്നി ബഹ്നാന് അറിയിച്ചത്.മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ പിന്തുണ ഉറപ്പിക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലിലാണ് ഒപ്പം കൂട്ടാന്‍ സിപിഎമ്മിനു പ്രേരണ സിപിഐ എതിര്‍ത്തിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: