നാദാപുരം: ചെക്യാട് അരീക്കരകുന്ന് ബിഎസ്എഫ് കേന്ദ്രത്തിലെ ജവാന് കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശ് ബുഷാപൂര്‍ സ്വദേശി എഎസ്ഐ ദിനേഷ് ചന്ദ് റാണെ (55) ആണ് കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ ഇരിക്കെ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് മരിച്ചത്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ച് പരിയാരത്തേക്ക് മാറ്റിയത്. ഭാര്യ: ശോഭാ റാണെ, മക്കള്‍: ശുഭാംഗി റാണെ, രേണുകാ റാണെ, തനു റാണെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: