കോഴിക്കോട്: പരമ്പരാഗത രീതിയിലുള്ള ശവസംസ്‌കാരം ഹിന്ദു സമൂഹത്തിന്റെ അവകാശമാണെന്നും അത് അനുവദിക്കുന്നതുവരെ സമരം തുടരുമെന്നും ആര്യ വൈശ്യ സമാജം ജില്ലാ പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സായാഹ്ന സമരത്തിന്റെ മൂന്നാംദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കന്യകാ പരമേശ്വരി ക്ഷേത്രകമ്മറ്റിയുടെയും ബിജെപി കുരുവട്ടൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെയും ഭാരവാഹികള്‍ പിന്തുണയുമായി സമരപന്തലിലെത്തി. ഹിന്ദുഐക്യവേദി പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം. സുനില്‍ കുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുബീഷ് ഇല്ലത്ത് ആമുഖഭാഷണവും താലൂക്ക് ജനറല്‍ സെക്രട്ടറി എം.സി. ഷാജി മുഖ്യപ്രഭാഷണവും നടത്തി. രജീഷ് മീത്തില്‍, എം. മിഥുന്‍ പണിക്കര്‍, ഇ. ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ന് നടക്കുന്ന പ്രതിഷേധ സായാഹ്നത്തിന് വെള്ളയില്‍ മേഖല കമ്മറ്റി നേതൃത്വം നല്‍കും.പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന വൈസ് ചെയര്‍മാന്‍ ചെലവൂര്‍ ഹരിദാസ് പണിക്കര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: