കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 110 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 122 പേര് രോഗമുക്തി നേടി. 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 5125 ആയി. 4016 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേര് മരണപ്പെട്ടു. നിലവില്‍ 1081 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 274 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 35 പേര് ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: