ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര അവാഡ് പ്രഖ്യാപനത്തില്‍ കലാസംവിധായകനുള്ള പുരസ്കാരം തലവടി സ്വദേശി ജ്യോതിഷ് ശങ്കറിന് ലഭിച്ചു. ആഡ്രോയിഡ് കുഞ്ഞപ്പന്, കുമ്പളങ്ങ നൈറ്റ്സ്, വൈറസ് എന്നീ സിനിമായുടെ കലാ-സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത്. തലവടി കൊച്ചമ്മനം റിട്ട. അധ്യാപകനായ ആര് കെ ശങ്കറിന്റെ മകനായ ജ്യോതിഷ് 35 ഓളം സിനിമാകളില്‍ കലാ-സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. സാലു കെ. ജോര്‍ജ്ജിന്റെ നാല് സിനിമകളില്‍ സഹകലാ-സംവിധായകനായി പ്രവര്‍ത്തിച്ച ജ്യോതിഷ് ശങ്കര്‍ ആദാമിന്റെ മകന് എന്ന സിനിമായിലൂടാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
കലാസംവിധാനത്തിനുള്ള തന്റെ കഴിവുകള്‍ ഇക്കുറി തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടനാണെന്നും, കുട്ടനാടിന്റെ പൈത്യുകം സംവിധന മികവില്‍ ഏറെ സഹായിച്ചിട്ടുണ്ടെങ്കിലും കുട്ടനാട്ടില്‍ വെച്ച് നടന്നിട്ടുള്ള ചിത്രീകരണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജ്യോതിഷ് ശങ്കര്‍ പറഞ്ഞു. മാവേലിക്കര രവിവര്‍മ്മ കോളേജില്‍ നിന്ന് ഫൈനാട്ട്സ് ഡിപ്ലോമ നേടിയ ശേഷമാണ് ജ്യോതിഷ് ശങ്കര്‍ സിനിമ മേഖലയിലേക്ക് തിരിഞ്ഞത്.
നിലവില്‍ ടൊവിനോ തോമസ് നായകനായ കള എന്ന ചിത്രത്തില്‍ കലാ-സംവിധാനം നിര്‍വ്വഹിച്ചുവരുന്നു. ബിജു മേനോനും, പാര്‍വ്വതിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ കലാ-സംവിധാനവും ജ്യോതിഷ് ശങ്കറാണ് നിര്‍വ്വഹിക്കുന്നത്. അമ്പലപ്പുഴ സ്വദേശിനിയായ ദേവികയാണ് ഭാര്യ. ഏകമകന് അയാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: