തിരുവല്ല :സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ അറ്റക്കുറ്റപ്പണികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ശ്രീകോവിൽ,തിടപ്പള്ളി എന്നിവ ചോർന്നൊലിക്കുന്നുണ്ടെങ്കിൽ അവയുമായി ബന്ധപ്പെട്ട് ഫയൽ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് മരാമത്ത് വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. ശ്രീകോവിൽ,തിടപ്പളളി എന്നിവയുടെ അറ്റക്കുറ്റപ്പണിക്ക് മാത്രമായിരിക്കും തുക അനുവദിക്കുന്നത്.
ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പുനർനിർമാണത്തിനും പണം അനവവദിക്കാത്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്ന് നിർമാണത്തിന് ആവശ്യമായ തുകയുടെ 50 ശതമാനം ഉപദേശക സമിതി വഹിക്കണം. ഈ തുക ഉപയോഗിച്ച് ആദ്യം നിർമാണം തുടങ്ങനാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത്. ശ്രീകോവിൽ,തിടപ്പള്ളി എന്നിവയ്‌ക്ക് അത്യാവശ്യ പണികൾ ഉണ്ടെങ്കിൽ മാത്രം തുക അനുവദിക്കും.
അതേ സമയം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിത്യ നിദാന ചെലവുകൾക്ക് അനുവദിക്കുന്ന തുകയിലും കുറവ് വരുത്തി. പൂജാ സാധനങ്ങൾക്ക് സബ് ഗ്രൂപ്പ് ഓഫീസുകളിൽ നിന്ന് തുക അനുവദിക്കുമെന്നാണ് രേഖയിലുള്ളത്. എന്നാൽ എണ്ണയോ മറ്റോ തീരുമ്പോൾ ഭക്തർ ആരെങ്കിലും വാങ്ങിക്കൊടുക്കുകയാണ് പൊതുവേ കാണുന്നത.ഭക്തരുടെ സഹായമില്ലെങ്കിൽ ചെറുക്ഷേത്രങ്ങളിൽ അന്തിത്തിരി കത്താതെ വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നെതെന്ന് ഭക്തജന സംഘടനകൾ പറയുന്നു. അതേ സമയം നിത്യനിദാന ചെലവുകൾക്ക് അനുവദിക്കുന്ന തുക എങ്ങോട്ട് പോകുന്നു എന്ന് കാര്യത്തിൽ വ്യക്തതയില്ല. ദേവസ്വം ബോർഡിന്റെ പണവിനിയോഗത്തിന്റെ കാര്യത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന പല ഓഡിറ്റ് റി്‌പ്പോർട്ടുകൾ ഉണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല.
ആറന്മുള ഗ്രൂപ്പിലേക്ക് വൈകുണ്ഠപുരം കൂടി; ബുധനൂർ സബ് ഗ്രൂപ്പ് ഇനി പുലിയൂരാകും
തിരുവല്ല :തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആറന്മുള ഗ്രൂപ്പിലേക്ക് പുനലൂർ ഗ്രൂപ്പിലെ വൈകുണ്ഠപുരം സബ് ഗ്രൂപ്പ് കൂട്ടിച്ചേർത്ത് ഉത്തരവായി. ഭരണസൗകര്യാർത്ഥമാണ് ഈ സബ് ഗ്രൂപ്പ് ആറന്മുളയിലേക്ക് മാറ്റിയത്. പുനലൂർ ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ഓഫീസിൽ നിന്നും വളരെ അകലെയായതിനാൽ വേണ്ടത്ര ശ്രദ്ധപുലർത്താൻ സാധിക്കുന്നില്ലെന്നാണ് ബോർഡിന്റെ ഉത്തരവിൽ പറയുന്നത്. അതുപോലെ തന്നെ ആറന്മുള ഗ്രൂപ്പിലെ ബുധനൂർ സബ് ഗ്രൂപ്പിന്റെ പേര് പുലിയൂർ സബ് ഗ്രൂപ്പെന്ന് പുനർനാമകരണവും ചെയ്തു. ഈ ഗ്രൂപ്പിൽ വരുമാനത്തിൽ മുന്നിട്ട് നിൽക്കുന്ന പുലിയൂർ ദേവസ്വം പഞ്ചപാണ്ഡവ പ്രതിഷകളിലൂടെ പ്രശസ്തി നേടിയ ക്ഷേത്രങ്ങളിലൊന്നാണെന്നും ബുധനൂർ സബ് ഗ്രൂപ്പിന്റെ പേര് പുലിയൂർ എന്ന് മാറ്റിയാൽ സബ് ഗ്രൂപ്പിന്റെ പ്രശസ്തി വർദ്ധിക്കുമെന്നും ആറന്മുള ഗ്രൂപ്പ് അസി.ദേവസ്വം കമ്മീഷണർ റിപ്പോർട്ട് ചെയ്തിരുന്നു.ഇത് പരിഗണിച്ചാണ് ബുധനൂർ സബ് ഗ്രൂപ്പിന്റെ പേര് പുലിയൂരെന്ന് പുനർനാമകരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: