കൊച്ചി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ മുസ്ലിംലീഗ് മുഖപത്രമായ ‘ചന്ദ്രിക’ 2013 ല്‍ പരിഹാസലേഖനമാണെഴുതിയത്. എന്നാല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചൊവ്വാഴ്ച മുഖപ്രസംഗം തന്നെയാണെഴുതിയത്. 2013 ല്‍ നിന്ന് 2020 ലേക്ക് മുസ്ലിംലീഗ് വളര്‍ന്ന വളര്‍ച്ച മാത്രമല്ല അതെന്നാണ് രാഷ്‌ട്രീയ നിരീക്ഷണം. ലീഗിന്റെ എതിരാളികളില്‍ മുഖ്യനായ മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിക്കാനും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നയിക്കുന്ന പിണറായി വിജയനെ പിന്തുണയ്‌ക്കാനും സംഘപരിവാറിനെ എതിര്‍ക്കാനുമായിരുന്നു, ഹിന്ദുസമുദായ നേതാവിനെതിരായി ‘ചന്ദ്രിക’യുടെ ആക്രോശമെന്ന് രാഷ്‌ട്രീയ വിശകലനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തില്‍ ശക്തമായിക്കഴിഞ്ഞ മതരാഷ്‌ട്രീയ ധ്രുവീകരണത്തിന്റെ കൂട്ടപ്പൊരിച്ചിലാണീ ലീഗ് നിലപാടെന്നാണ് വിശകലനം. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനമാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വിസിയായി ഡോ. മുബാറക് പാഷയെ നിയമിച്ചത്. ശ്രീനാരായണീയ ദര്‍ശനങ്ങളില്‍ പ്രഗത്ഭനായ ഒരാളെ നിയമിക്കണമായിരുന്നു എന്നും സര്‍വകലാശാലയുടെ ഉദ്ഘാടനത്തില്‍ നിന്ന് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രതിനിധികളെ അകറ്റി നിര്‍ത്തിയത് ശരിയായില്ലെന്നും ശ്രീനാരായണീയ സമൂഹത്തിന്റെ നേതാവെന്ന നിലയില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതാണ് മുസ്ലിം ലീഗിന്റെ ഹാലിളക്കിയത്.
വിവാദമായ പ്രവൃത്തി കമ്യൂണിസ്റ്റ് സര്‍ക്കാരിന്റേതായിട്ടും, അത് ലീഗിന്റെ മുഖ്യ ശത്രു കെ.ടി. ജലീലിന്റെ വകുപ്പിലായിട്ടും, നിയമനം കിട്ടിയത് ജലീലിന്റെ ഇഷ്ടക്കാരനായിട്ടും തീരുമാനത്തെ ലീഗ് പിന്തുണച്ചത് നിയമിക്കപ്പെട്ടത് മുസ്ലിം നാമധാരിയായ മുബാറക് പാഷയായതുകൊണ്ടാണെന്ന അപകടകരമായ യാഥാര്‍ത്ഥ്യവും രാഷ്‌ട്രീയ വേദികളില്‍ ചര്‍ച്ചയായിട്ടുണ്ട്. ”ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ മുസ്ലിമിനെ വിസിയായി നിയമിച്ചതാണ്” വെള്ളാപ്പള്ളി നടേശനെ ചൊടിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ”വൃഥാ വാചാടോപം” ബിജെപിയാദി സംഘപരിവാരത്തിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ലെന്നും ലീഗ് പത്രം മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
എഴുത്തച്ഛന്റെയും മഹാത്മാഗാന്ധിയുടെയും എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും പേരില്‍ സര്‍വകലാശാലയുണ്ടെന്നും ”ശ്രീനാരായണ ഗുരുജി” ഈഴവശിവനെ പ്രതിഷ്ഠിച്ചെന്നും, കണ്ണാടി പ്രതിഷ്ഠ നടത്തിയെന്നും കേരളം അദ്വൈതാചാര്യന്‍ പിറന്നഭൂമിയാണെന്നും വിശദീകരിക്കുന്ന ലീഗ് പത്രം വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും പാര്‍ട്ടി ബിഡിജെഎസിനേയും വെല്ലുവിളിക്കുന്നുണ്ട്.
മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശങ്ങള്‍ വരുമ്പോള്‍ ചുവപ്പന്‍ കമ്മ്യൂണിസ്റ്റുകളും വെറുപ്പേറെയുള്ള തീവ്രവാദ സംഘടനാ ബന്ധം ആരോപിച്ച് മുസ്ലിംലീഗ് പുറത്താക്കിയ പഴയ പാര്‍ട്ടിയംഗവും ചെയ്യുന്ന പ്രവൃത്തികളെ പരസ്യമായി ന്യായീകരിക്കുന്നത് വിചിത്ര കാഴ്ച മാത്രമല്ല, സ്വയം തുറന്നുകാട്ടുന്നതുമാണെന്ന് വിലയിരുത്തപ്പെടുന്നു. തുര്‍ക്കിയില്‍ ക്രിസ്ത്യന്‍ പള്ളി മുസ്ലിം പള്ളിയാക്കിയ നടപടിയെ ന്യായീകരിച്ച് പാണക്കാട് തറവാട്ടിലെ അംഗവും ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷനുമായ പാണക്കാട് സാദിഖലി തങ്ങള്‍ ലേഖനമെഴുതിയതും മുസ്ലിം സമുദായത്തിലെ ചില തീവ്രവാദ- ഭീകരവാദ വിഭാഗത്തിന് അനുകൂല നിലപാടെടുത്തായിരുന്നു.
ലീഗ് നേതൃത്വം ഹിന്ദുസമുദായ നേതാവായ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ ലേഖനം എഴുതിയത് ന്യായീകരിച്ചതും 2013 ല്‍ ആയിരുന്നു. ”മുസ്ലിം പ്രീണനമെന്ന് ഉമ്മാക്കി കാണിച്ച്, വെള്ളാപ്പള്ളിയെ ഒപ്പംകൂട്ടിയതിനു പിന്നിലെ ചാണക്യസൂത്രം സുകുമാരന്‍നായരുടേതാണ്. കുളിച്ച് കുറിയിട്ടു വന്ന് സുകുമാരന്‍നായര്‍ രണ്ടു വാക്ക് മൊഴിഞ്ഞാല്‍ അതില്‍ നിന്ന് വിവാദങ്ങള്‍ ചിറകടിക്കും. ആര്‍എസ്എസ് അജണ്ടയാണത്” എന്നായിരുന്നു വിമര്‍ശനം. 2015 ജനുവരിയില്‍ പെരുന്നയിലെത്തി ചര്‍ച്ച നടത്തി എന്‍എസ്എസിനെക്കൊണ്ട് കേസ് പി
ന്‍വലിപ്പിച്ചു. വെള്ളാപ്പള്ളിക്കെതിരെയുള്ള പരാമര്‍ശത്തിലും നാളെ ഖേദം പ്രകടിപ്പിച്ചേക്കാം. പക്ഷേ മുസ്ലിംലീഗ് പറയാനുള്ളത് പറഞ്ഞു. ലീഗ് സ്വന്തം അജണ്ട വിളിച്ചുപറഞ്ഞു. എന്നാല്‍ ലീഗിന്റേയും കമ്യൂണിസ്റ്റുകളുടെയും അജണ്ട ഒന്നാണ്, ഹിന്ദുവിരുദ്ധമാണെന്ന് തെളിഞ്ഞതാണ് പ്രധാനമെന്നാണ് രാഷ്‌ട്രീയ യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: