കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 35 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 103 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ കുറുക്കന്മൂല സ്വദേശിയായ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്.
34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചവര്‍; ബത്തേരി 2, നെന്മേനി 9 , നൂല്‍പ്പുഴ 1, തിരുനെല്ലി 2, മേപ്പാടി സ്വദേശികള്‍ 3, കല്‍പ്പറ്റ സ്വദേശികള്‍ 2, തവിഞ്ഞാല്‍ 2, എടവക 1, പുല്‍പ്പള്ളി 1, പനമരം 2, കണിയാമ്പറ്റ 1 മുട്ടില്‍ 1, അമ്പലവയല്‍ 2, വൈത്തിരി 4, തമിഴ്നാട് സ്വദേശി 1. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5015 ആയി. 3894 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേര് മരണപ്പെട്ടു. നിലവില്‍ 1093 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 286 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 37 പേര് ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: