ഇടുക്കി: ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ക്രൈസ്തവ പുരോഹിതന് അറസ്റ്റില്‍. ഇടുക്കി അടിമാലിയിലാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പുരോഹിതന് അറസ്റ്റിലായത്. അടിമാലിയില്‍ ആയുര്‍വേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടന്‍ ആണ് അറസ്റ്റിലായത്.
ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഫാ. റെജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചികിത്സയെന്ന പേരില്‍ മോശമായി പെരുമാറിയെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് യുവതിയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: