കൊച്ചി: ലൈഫ് മിഷന് ഇടപായില്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ആരംഭിച്ച സിബിഐ അന്വേഷണത്തിന് താത്കാലിക സ്റ്റേ. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ നല്‍കിയത്. എന്നാല്‍, യൂണിടെക് ഉടമ സന്തോഷ് ഈപ്പന് നല്കിയ ഹര്‍ജി തള്ളി. സന്തോഷ് ഈപ്പനെതിരായ സിബിഐ അന്വേഷണം തുടരാമെന്നും കോടതി.
അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്ഐആര്‍ തന്നെ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസില്‍ വിശദമായി വാദം കേള്‍ക്കും. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതാണ് കോടതി തള്ളിയത്.
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് വലിയ ഗൂഡാലോചനയും അഴിമതിയും നടന്നെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു. ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: