കൊച്ചി: നിരോധിത ഭീകര സംഘടനയായ സിമിയുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമെന്ന എന്‍ഐഎയുടെ കണ്ടെത്തലില്‍ മന്ത്രി കെ.ടി. ജലീലിന്റെ ചില ‘ഇടപാടുകളും’ വ്യക്തമായതായി വിവരം. സ്വര്‍ണക്കടത്തുകേസിന്റെ അന്വേഷണത്തിലെ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയിലാണ് ഏറെ അമ്പരപ്പിക്കുന്ന വിശദാംശങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലും മറ്റു തുടര്‍നടപടികളും ഉടന്‍ ഉണ്ടാകും.
നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സിമിയില്‍ നേതാവായിരുന്ന മന്ത്രി ജലീല്‍ പഴയകാല നേതാക്കളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം തുടരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിരോധിത സംഘടനയായ സിമിയിലെ പലരുമായും ജലീല്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്.
സിമിയില്‍ നിന്ന് ലീഗ് വഴിയാണ് ജലീല്‍ ഇടത് സഹയാത്രികനായത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തനം മാറ്റിയ ശേഷവും പഴയകാല പ്രത്യയശാസ്ത്ര ബന്ധം ജലീല്‍ കൈവിട്ടിരുന്നില്ലെന്നാണ് എന്‍ഐഎക്ക് ലഭിച്ചിട്ടുള്ള വിവരം.
ഇത് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണമടക്കം അന്വേഷണ ഏജന്‍സി ശേഖരിച്ചു. യുഎ ഇ കോണ്‍സുലേറ്റ് വഴി നടത്തിയ ഖുറാന് ഇടപാടിലും ജലീലിന്റെ മുന്‍ സഹയാത്രികരുടെ സഹായമുണ്ടായി. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് തീവ്രവാദ സംഘടനയില്‍ നിന്നുള്ളവര്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ കെണ്ടത്തിയിരുന്നു. ജലീലിനെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ എത്തിക്കാന്‍ പുറമേ നിന്ന് ഇടപെടല്‍ ഉണ്ടായതായാണ് വിവരം. വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണം തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ എക്കാലവും താല്‍പ്പര്യപ്പെടുന്നതാണ്. ഭീകരബന്ധമുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി ജലീലിനെ എന്‍ഫോഴ്സ്മെന്റ് മൂന്ന് വട്ടം ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: