കണ്ണുർ: : വനം വന്യജീവി വാരാഘോഷ ഭാഗമായി സംസ്ഥാന വനം വന്യജീവി വകുപ്പ‌് നടത്തിയ ഫോട്ടോഗ്രാഫി മൽസരത്തിൽ ഇരിട്ടി മുണ്ടയാമ്പറമ്പിലെ പി. എൻ. രവി പാറക്കൽ പകർത്തിയ ചിത്രം ഒന്നാം സ്ഥാനം നേടി. ബലരാമപുരം മരുതൂർകോണത്തെ പി. എസ‌് . ശാലിനിക്കാണ‌് രണ്ടാം സ്ഥാനം. തിരുവനന്തപുരം ചെറിയ കോന്നിയിലെ കട്ടക്കാലിൽ മേലെ പുത്തൻ വീട്ടിൽ രാഹുൽ മൂന്നാം സ്ഥാനവും നേടി.
വനം വന്യജീവി കേന്ദ്രങ്ങളിലും പക്ഷിജാലങ്ങളും ചെറുജീവികളുടെ കൗതുകക്കാഴ‌്ചാ സങ്കേതങ്ങളിലും വലുപ്പമേറിയ ക്യാമറയും തൂക്കിയെത്തുന്ന ഇരിട്ടി മുണ്ടയാമ്പറിമ്പിലെ പി .എൻ. രവി പാറക്കൽ പ്രകൃതിയുടെ സഹയാത്രികനാണ് . ആറളം വന്യജീവി സങ്കേതം ചിത്ര ശലഭ, പക്ഷി നിരീക്ഷണ ക്യാമ്പുകളിൽ സ്ഥിരമായെത്തുകയും , ശലഭ ദേശാടന കാഴ‌്ചകൾ പകർത്താനും രവി സ്ഥിരമായുണ്ടാവും. ഇത്തവണത്തെ വനം വന്യജീവി സംസ്ഥാന പുരസ്കാരം നേടിയ ചിത്രം കാട്ടാമ്പള്ളിയിൽ നിന്നും പകർത്തിയ ഫോട്ടോവിലൂടെയാണ‌് രവി കരസ്ഥമാക്കിയത‌്.
തിരുവനന്തപുരം സഹ്യാദ്രി നാച്ച്വറൽ ഹിസ്റ്റ്റി സൊസൈറ്റി നടത്തിയ ഫോട്ടോഗ്രാഫി മൽസരത്തിൽ നേരത്തെ രണ്ട് തവണ രവി പുരസ്കാരം നേടിയിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: