തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശങ്കകളിലും, വൈസ് ചാന്‍സിലര്‍ നിയമനത്തിലെ ക്രമക്കേടുകളിലും സര്‍ക്കാര്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല പ്രവര്‍ത്തനമാരംഭിക്കുന്നതോടുകൂടി സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസം നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ട യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ, വിദ്യാര്‍ഥികള്‍ പഠിക്കേണ്ട സിലബസിനെക്കുറിച്ച് പോലും വ്യക്തത വരുത്താതെയുള്ള സര്‍ക്കാരിന്റെ ധൃതി പിടിച്ച തീരുമാനം വിദ്യാര്‍ഥികളില്‍ വലിയ രീതിയിലുള്ള ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദേഹം പറഞ്ഞു.
സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനത്തെയും സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തിനുള്ള യുജിസി ചട്ടങ്ങള്‍ പോലും ലംഘിച്ചാണ് സര്‍ക്കാര്‍ നിയമനം നടത്തിയിരിക്കുന്നത്. വ്യക്തമായ രഹസ്യ അജണ്ടയുടെ ഭാഗമായിത്തന്നെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമനം നടത്തിയിരിക്കുന്നത്. വൈസ് ചാന്‍സിലര്‍ നിയമനത്തിലെ ക്രമക്കേടുകള്‍ പുനപരോശോധിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: