കോഴിക്കോട്: എലിയറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.കെ. ഷാജിയെ വെട്ടിക്കൊലപ്പെടുത്താന്‍ നടത്തിയ ശ്രമത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. 2019 ഒക്ടോബര്‍ 12ന് രാത്രിയാണ് എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് അക്രമികള്‍ ഷാജിയെ വധിക്കാന്‍ ശ്രമിച്ചത്. അക്രമിസംഘത്തിലെ ഒരാള്‍ പട്ടര്‍പാലത്തു നിന്ന് പറമ്പില്‍ ബസാറിലേക്ക് ഒട്ടോറിക്ഷ ഓട്ടം വിളിക്കുകയും മറ്റുള്ളവര്‍ പിന്നാലെ ബൈക്കിലെത്തി അക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജി മാസങ്ങളോളം ചികിത്സയിലായിരുന്നു.
കേസില്‍ പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ മായനാട് നടപ്പാലം പുനത്തില്‍ വീട്ടില്‍ അബ്ദുള്ള (38), പൂവ്വാട്ടുപറമ്പ് ചായിച്ചംകണ്ടി വീട്ടില്‍ അബ്ദുള്‍ അസീസ് (34) എന്നിവരെ സെപ്തംബര്‍ എട്ടിന് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ജില്ലാനേതൃത്വം നേരിട്ടാണ് ഗൂഢാലോചന നടത്തിയതെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
അക്രമത്തിന്റെ മുഖ്യആസൂത്രകന് എന്ന് കരുതുന്ന പൂവാട്ടുപറമ്പ് മാങ്ങോട്ടുവീട്ടില്‍ അന്‍സാര്‍ (34) ഇതിനിടെ ജില്ലാ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അന്‍സാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്കിയ അപേക്ഷ 14ന് ഹൈക്കോടതി പരിഗണിക്കും. ഇയാളെ ചോദ്യം ചെയ്താല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. കൂടുതല്‍ അറസ്റ്റും ഉണ്ടാകുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യം നേടിയ ഇയാള്‍ ഒളിവിലാണ്.
കേസ് വിവരങ്ങള്‍ പ്രതികളായ പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് ചോര്‍ത്തി നല്കിയ സംഭവത്തില്‍ സംസ്ഥാന രഹസ്യന്വേഷണ വിഭാഗത്തിലെ രണ്ടു പേരെ മലപ്പുറം എംഎസ്പി ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ഇവര്‍ നല്കിയ വിവരങ്ങള്‍ അനുസരിച്ചാണ് മുഖ്യആസൂത്രകനായ അന്‍സാര്‍ കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയതെന്നാണ് കണ്ടെത്തല്‍. ഈ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഔദ്യോഗിക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് കഴിഞ്ഞദിവസം അന്വേഷണസംഘം മൊഴിയെടുത്തിട്ടുണ്ട്. ചേവായൂര്‍ സിഐ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് ഷാജി വധശ്രമക്കേസ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: