കൊല്ലം: അടിയന്തരചികിത്സ തേടി കോവിഡ് രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ ജില്ലാ ആശുപത്രിയില്‍ കാത്തു കിടക്കുന്നത് മണിക്കൂറുകളോളം. ആംബുലന്‍സുകളില്‍ രോഗികള്‍ നരകിക്കുന്നത് കണ്ടിട്ടും കാണാതെ അധികാരികള്‍.
കോവിഡ് വന്ന് ഗുരുതരമാകുന്നവരെയാണ് അടിയന്തര ചികിത്സയ്ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
രോഗികളുമായി നാലും അഞ്ചും മണിക്കൂറുകള്‍ വരെ കാത്തു നില്‍ക്കേï അവസ്ഥയാണ് ആശുപത്രിക്ക് മുന്നില്‍ ഉള്ളതെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആംബുലന്‍സില്‍ വച്ച് രോഗികള്‍ മരിക്കുന്ന വേദനാജനകമായ കാഴ്ച സഹിക്കാന്‍ കഴിയില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രോഗികള്‍ വര്‍ധിച്ചതോടെ ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ട അവസ്ഥയാണ്. ആയിരം ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്റര്‍ എന്ന പ്രഖ്യാപനം പാഴായി. നൂറില്‍ പോലും അത് എത്തിയില്ല. തുടങ്ങിയ സ്ഥലങ്ങളില്‍ നോക്കാന്‍ ആളില്ലാത്തതിനാല്‍ പലതും പൂട്ടാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
ചികിത്സകള്‍ വീടുകളില്‍ ആക്കിയിരിക്കുകയാണ്. പഞ്ചായത്തുകളുടെയും വാര്‍ഡുകളിലെയും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ആര്‍ക്കൊക്കെ കോവിഡ് ഉണ്ട്, ഇല്ല എന്ന കണക്കുകള്‍ പോലും ഇവരുടെ പക്കല്‍ ഇല്ല. പരിശോധനാഫലം വൈകുന്നതും വലിയ പരാതിക്കിടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: