ന്യൂദല്‍ഹി: ബംഗാളില്‍ പോലീസ് മര്‍ദ്ദനത്തില്‍ സിഖ് വംശജന്റെ തലപ്പാവഴിഞ്ഞ സംഭവത്തില്‍ ദല്‍ഹിയില്‍ നിന്നുള്ള സിഖ് വിഭാഗം നേതാക്കള്‍ കൊല്‍ക്കത്തയിലെത്തി ഗവര്‍ണറെ കണ്ടു. ബിജെപി നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് സിഖുകാരനായ ബല്‍വീന്ദര്‍ സിങ്ങിനെ ബംഗാള്‍ പോലീസ് മര്‍ദ്ദിച്ചത്. മുതിര്‍ന്ന ബിജെപി നേതാവിന്റെ അംഗരക്ഷകനാണെന്നും മുന്‍ സൈനികനാണെന്നും അറിയിച്ചെങ്കിലും പോലീസ് മര്‍ദ്ദനം തുടരുകയായിരുന്നു. ഇതിനിടെയാണ് തലപ്പാവ് അഴിഞ്ഞു വീണത്. തുടര്‍ന്ന് തിരിച്ചുകെട്ടാന്‍ സമ്മതിക്കാതെ റോഡിലൂടെ വലിച്ചിഴയ്‌ക്കുന്ന ദൃശ്യം വന്‍ വിവാദമായിരുന്നു.
പോലീസ് നടപടി ഒഴിവാക്കേണ്ടതായിരുന്നെന്ന് ദല്‍ഹി ഘടകം പ്രസിഡന്റ് മഞ്ചീദാര്‍ സിങ് സിര്‍സയുടെ നേതൃത്വലെത്തിയ സംഘം ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറെ അറിയിച്ചു. ബല്‍വീന്ദര്‍ മുന്‍ സൈനികനാണ്. ജമ്മു കശ്മീരില്‍ രാജ്യത്തിനായി കാവല്‍ നിന്ന പോരാളി. അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചത് അനുവദിക്കാനാകില്ല. തോക്ക് കൈയില്‍ കരുതിയതിന്റെ കാരണം വ്യക്തമാക്കിയിട്ടും ബല്‍വീന്ദറിനെ ജയില്‍ മോചിതനാക്കാത്ത പോലീസിന്റെ നടപടി അപലപനീയമാണെന്നും നേതാക്കള്‍ ഗവര്‍ണറോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: