ഇരിട്ടി: എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് മാത്രമല്ല നാടിന്റെ വികസനവും മുരടിപ്പിച്ചെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ബിജെപി ഇരിട്ടി ഏരയാ തെരഞ്ഞെടുപ്പ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ബിജെപി മുസ്ലീം വിരുദ്ധ പാര്‍ട്ടിയാണെന്നത് ഒരു നുണ പ്രചാരണം മാത്രമാണ്. ഭാരതമാതാവിന്റെ ചിത്രത്തിന് മുന്നില്‍ കൈകൂപ്പിയ തന്നെ ആ ചിത്രം പ്രചരിപ്പിച്ച് രാഷ്ട്രീയമല്ല മതമാണ് അബ്ദുള്ളക്കുട്ടി മാറിയതെന്ന് പറഞ്ഞ് മതവികാരമിളക്കിവിടാന് ഇത്തരം ശക്തികള്‍ ശ്രമിച്ചു. ഇസ്ലാമിക ചിഹ്നങ്ങള്‍ ഉപയോഗിച്ച് വികാരം കൊള്ളിച്ച് ദേശദ്രോഹ പ്രവര്‍ത്തനം നടത്തുന്ന സംഘമായി സിപിഎം മാറിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കീഴൂര്‍ നിവേദിതാ വിദ്യാലയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്ന ശില്‍പ്പശാലയില്‍ ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം. ആര്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിജേഷ് അളോറ മുനിസിപ്പാലിറ്റിക്കെതിരെയുള്ള കുറ്റപത്രവും ജനറല്‍ സെക്രട്ടറി സത്യന് കൊമ്മേരി വരും തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വികസന രേഖയും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, കൗണ്‍സിലര്‍ പി. രഘു, കെ. ജയപ്രകാശ്, വിവേക് കീഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ഇരിട്ടി നഗരസഭയില്‍ മൂന്നിടത്താണ് ശില്‍പ്പശാല നടന്നത്. കീഴൂരിനെക്കൂടാതെ പുന്നാട് നിവേദിതാ വിദ്യാലയം, ആവട്ടി, പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കണിച്ചാര്‍, മുഴക്കുന്ന് പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള ശില്‍പ്പശാലകള്‍ നടന്നു.
പുന്നാട് നിവേദിതാ വിദ്യാലയത്തില്‍ നടന്ന തിരഞ്ഞെടുപ്പ് ശില്‍പ്പശാല ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി. സദാനന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഏരിിയാ പ്രസിഡന്റ് ഷൈജു അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.എം. രവീന്ദ്രന് കുറ്റപത്രവും പി.വി. ദീപ വികസന രേഖയും അവതരിപ്പിച്ചു. എ.പി. അബ്ദുള്ളകുട്ടി സമാപന പ്രസംഗം നടത്തി. മറ്റിടങ്ങളില്‍ നടന്ന ശില്‍പ്പശാലകളില്‍ മണ്ഡലം ഭാരവാഹികളായ സി. ബാബു, എന്‍.വി. ഗിരീഷ്, പി.ജി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: