കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമാണ്. ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വീണ്ടും ആവര്‍ത്തിച്ച് ഐഎംഎ. അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ഈ മാസം അവസാനത്തോടെ ഇരുപതിനായിരമാകാനും സാധ്യതയുണ്ട്. ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളില്‍ പരിശോധന നടത്തണം. കൊറോണ പരിശോധനകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കേണ്ടതായുണ്ട്.
രോഗ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് ഒരിടത്തും ഫലപ്രദമല്ല. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
നിലവിലെ സാഹചര്യത്തില്‍ വിരമിച്ച ഡോക്ടര്‍മാരുടെ അടക്കം സേവനം സര്‍ക്കാര്‍ ഉപയോഗിക്കണം. കൊറോണ വൈറസിനെതിരെ എല്ലാ ആയുധങ്ങളും എടുത്ത് പോരാടേണ്ട സമയമാണിതെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: