കൊല്ലം: ജില്ലയിലെ 53 പഞ്ചായത്തുകളും നാലു മുനിസിപ്പാലിറ്റികളും നാലു ബ്ലോക്ക് പഞ്ചായത്തുകളും ഒരു കോര്‍പ്പറേഷനും ഉള്‍പ്പടെ 62 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് അധ്യക്ഷനായി.
ജില്ലയിലെ ഓച്ചിറ, ചവറ, മുഖത്തല, വെട്ടിക്കവല എന്നീ ബ്ലോക്കുകളിലെ മുഴുവന്‍ പഞ്ചായത്തുകളും ശുചിത്വ പദവിക്ക് അര്‍ഹത നേടി. ഈ ബ്ലോക്കുകളും ശുചിത്വ ബ്ലോക്കുകള്‍ എന്ന നേട്ടവും കൈവരിച്ചു. 45 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവി കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഹരിതകേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷനുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷനും ശുചിത്വ മിഷനും നടത്തിയ പ്രവര്‍ത്തനം ജില്ലയില്‍ 62 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവിക്ക് അര്‍ഹത നേടാന്‍ സഹായകമായി.
കളക്ടര്‍ നിയമിച്ച വിദഗ്ധസംഘം പരിശോധന നടത്തി സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെയാണ് ശുചിത്വ പദവി പ്രഖ്യാപനത്തിനായി തിരഞ്ഞെടുത്തത്.
തഴവ, ക്ലാപ്പന, ഓച്ചിറ, തൊടിയൂര്‍, കുലശേഖരപുരം, ആലപ്പാട്, ശാസ്താംകോട്ട, ശൂരനാട് സൗത്ത്, കുന്നത്തൂര്‍, മൈനാഗപ്പള്ളി, വെസ്റ്റ് കല്ലട, പോരുവഴി, കുളത്തൂപ്പുഴ, തെòല, ആര്യങ്കാവ്, ചവറ, തേവലക്കര, നീïകര, തെക്കുംഭാഗം, പòന, പെരിനാട്, പേരയം, ഈസ്റ്റ് കല്ലട, കുïറ, തൃക്കരുവ, മണ്‍ട്രോതുരുത്ത്, നെടുവത്തൂര്‍, വെളിയം, കരീപ്ര, പൂതക്കുളം, ചിറക്കര, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, കുളക്കട, വെട്ടിക്കവല, മേലില, ഉമ്മന്നൂര്‍, മൈലം, പവിത്രേശ്വരം, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍, നിലമേല്‍, വെളിനല്ലൂര്‍, ചിതറ, തലവൂര്‍, പട്ടാഴി വടക്കേക്കര, പട്ടാഴി, മയ്യനാട്, ഇളംമ്പള്ളൂര്‍, നെടുമ്പന, തൃക്കോവില്‍വട്ടം, കൊറ്റങ്കര എന്നീ ഗ്രാമപഞ്ചായത്തുകളും മുഖത്തല, വെട്ടിക്കവല, ഓച്ചിറ, ചവറ എന്നീ ബ്ലോക്കുകളും കൊട്ടാരക്കര, പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളും കൊല്ലം കോര്‍പ്പറേഷനുമാണ് ശുചിത്വ പദവി നേടിയ തദ്ദേശ സ്ഥാപനങ്ങള്‍.
ശുചിത്വ പദവി നേടിയ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശുചിത്വ പദവി കൈവരിച്ചതിന്റെ മൊമെന്റോയും സര്‍ട്ടിഫിക്കറ്റും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: