കൊട്ടിയം: കൊലപാതക ശ്രമത്തിന് ശേഷം ഒരുവര്‍ഷമായി ഒളിവില്‍പോയ യുവാവിനെ കണ്ണൂരിലെ നാരാത്ത് നിന്നും പിടികൂടി. കൊട്ടിയം ഒറ്റപ്ലാംമൂട് വിജയഭവനത്തിലെ ജിവിനാ(19)ണ് പിടിയിലായത്. ഒറ്റപ്ലാമൂടുള്ള മധ്യവയസ്ക്കനായ കുഞ്ഞുമോനെ വെട്ടിക്കൊñാന് ശ്രമിച്ചെóാണ് കേസ്.
കുഞ്ഞുമോന്റെ കരിമീന്‍ കളത്തില്‍ നഞ്ച് കലക്കി മീന്‍പിടിച്ചതിന് ശേഷം വള്ളവുമായി കടന്നതിനെ ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് ആക്രമിച്ചത്. 2019 ആഗസ്റ്റ് 18ന് ഒറ്റപ്ലാംമൂട് കടവില്‍ വച്ച് കാറ്റാടി കഴകൊï് കുഞ്ഞുമോനെ അടിച്ചു വീഴ്ത്തി കൊടുവാള് വച്ച് വെട്ടിക്കൊñാന് ശ്രമിക്കുകയായിരുന്നു. മുതുകത്ത് മാരകമായി മുറിവേറ്റ കുഞ്ഞുമോന് ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷമാണ് സുഖം പ്രാപിച്ചത്. കൊട്ടിയം സ്റ്റേഷന് പരിധിയില്‍ കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ വിജയന് നേതൃത്വം നല്കിയ സംഘമാണ് ആക്രമണം നടത്തിയത്. വധശ്രമത്തിന് ശേഷം സംഘത്തിലുള്‍പ്പെട്ട മൂന്ന് പേരെ പിടികൂടിയെങ്കിലും ജിവിന് ഒളിവില്‍ പോകുകയായിരുന്നു.
ഇയാള്‍ നാരാത്ത് എന്ന സ്ഥലത്ത് വീടെടുത്ത് വളപട്ടണം പുഴയില്‍ മത്സ്യബന്ധനം നടത്തി കഴിഞ്ഞുവരികയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍കുമാര്‍, കൊട്ടിയം എസ്ഐ മാരായ സി. അമല്‍, അഷ്ടമന്‍, സിപിഒ സുബാഷ്, സൈബര്‍ സെല്‍ എഎസ്ഐ എ. നിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: